കാസര്‍കോട് (www.evisionnews.co): കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ദുര്‍ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താകും ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ജില്ലാ പഞ്ചായത്ത് എടനീര്‍ ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സാഹിന സലീമിന്റെ വാഹന പ്രചാരണ ജാഥ എടനീര്‍ മഠം പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.
ജില്ലാ പഞ്ചായത്തിന്റെ വികസനമെത്താത്ത എഡനീര്‍ ഡിവിഷനിലെ ഇത്തവണ ജനങ്ങള്‍ യുഡിഎഫിന്റെ കൂടെയാണെന്നും വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുരുഷോത്തമന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, കുഞ്ഞി കൃഷ്ണന്‍ നായര്‍, മുസാ ബി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, സിവി ജെയ്ംസ്, ഖാലിദ്, ആനന്ദ് കെ മൊവ്വാര്‍, എടനീര്‍ അബൂബക്കര്‍ ഹാജി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, പിഡിഎ റഹ്്മാന്‍, ഖാദര്‍ ചെങ്കള, ബിഎ ഇസ്മായില്‍, എ വാസുദേവന്‍, അഹമ്മദ് കുഞ്ഞി ഹാജി, ശാന്ത കുമാരി ടീച്ചര്‍, മുഹമ്മദ് കുഞ്ഞി കടവത്ത്, ഷാഫി ചൂരിപള്ളം, മുഹമ്മദ് കുഞ്ഞി ചായിന്റടി, ഒപി ഹനീഫ്, ഷാഹിന സലീം, അബ്ദുല്ല കുഞ്ഞി, സലീം എടനീര്‍, രാധാ കൃഷ്ണ നായക്, ദീപക് യാദവ്, ഷാഫി ചൂരിപള്ളം, അന്‍ഷിഫ അര്‍ഷാദ്, സക്കീന, സംസീന സാജിദ്, സിവി ജെയിംസ് സംബന്ധിച്ചു.
Powered by
Info News For You
Comments
Post a Comment