കൊച്ചിയിലെ മാളില്‍ വച്ച് നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല, ഒളിവില്‍ പോയത് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണെന്നും യുവാക്കള്‍

മലപ്പുറം: (www.kvartha.com 20.12.2020) കൊച്ചിയിലെ ഷോപിങ് മാളില്‍വച്ച് നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഒളിവില്‍ പോയത് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണെന്നും മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ യുവാക്കളായ ഇര്‍ഷാദും ആദിലും. നടിയെ കണ്ടത് ഷോപ്പിങ് മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വച്ചാണ്. അത് നടിയായിരുന്നോയെന്ന് ഉറപ്പുണ്ടായിരുന്നില്ലെന്നും യുവാക്കള്‍ പറഞ്ഞു. 

മറ്റൊരു കുടുംബമെത്തി ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് നടിയാണെന്ന് ഉറപ്പിച്ചത്. നടിയാണെന്ന് മനസിലായപ്പോള്‍ അവരുടെ അടുത്തെത്തി സംസാരിച്ചു. എത്ര സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചപ്പോള്‍ നടിയുടെ സഹോദരി ഗൗരവത്തോടെ മറുപടി പറയുകയായിരുന്നു. അപ്പോള്‍ തന്നെ തിരിച്ചുവന്നിരുന്നു. നടിയുടെ പുറകെ നടന്നിട്ടില്ല. അറിഞ്ഞുകൊണ്ട് ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ലെന്നും നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഒളിവില്‍ പോയതെന്നും ഇര്‍ഷാദും ആദിലും വ്യക്തമാക്കി.

Malappuram, News, Kerala, Youth, Actress, Cinema, Entertainment, Youths say that they did not try to insult the actress at the mall in Kochi

Keywords: Malappuram, News, Kerala, Youth, Actress, Cinema, Entertainment, Youths say that they did not try to insult the actress at the mall in Kochi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?