ചെറുവത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീടുകയറി അക്രമിച്ചു
കാസര്‍കോട് (www.evisionnews.co): യുഡിഎഫ് സ്ഥാനാര്‍ത്ഥിയെയും കുടുംബാംഗങ്ങളെയും വീട്ടില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചു പരിക്കേല്‍പ്പിച്ചു. മുഴക്കീലിലുള്ള വീട് അടിച്ചു തകര്‍ത്തു. ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ പതിക്കാല്‍ രണ്ടാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നഫീസത്ത് നാസര്‍(44), ഭര്‍ത്താവും മുസ്‌ലിം ലീഗ് രണ്ടാം വാര്‍ഡ് വൈസ് പ്രസിഡന്റുമായ എല്‍കെ. അബ്ദുല്‍ നാസര്‍(50) എന്നിവരെയാണ് അക്രമിച്ചത്. ഇവരെ തൃക്കരിപ്പൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
വീടിന്റെ അകത്തു കടന്നു കസേരകളും മേശയും തകര്‍ക്കുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശനിയാഴ്ച രാത്രി 10.30 ഓടെ മുഴക്കീലില്‍ സംഘടിച്ചെത്തിയ 30 ഓളം സിപിഎം പ്രവര്‍ത്തകര്‍ ഇവരുടെ വീടിന് സമീപത്തുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളും പ്രചാരണ ബോര്‍ഡും നശിപ്പിക്കുകയും കീറി എറിയുകയും ചെയ്യുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങി ചോദിച്ച സ്ഥാനാര്‍ത്ഥിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പിന്മാറ്റുകയും വീടിനകത്തു കയറിയ നഫീസത്തിന്റെ കൈക്കും പുറത്തും മരവടി ഉപയോഗിച്ച് അടിച്ചു വീഴ്ത്തുകയുമായിരുന്നു.
ഓടിയെത്തിയ ഇവരുടെ ഭര്‍ത്താവിനേയും അടിക്കുകയായിരുന്നു. മടക്കര-കാരി റോഡ് മുതല്‍ ചീക്കോത്ത് വരെയുള്ള ഭാഗങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പതിച്ച പോസ്റ്ററുകളും കഴിഞ്ഞ ദിവസങ്ങളില്‍ നശിപ്പിച്ചിരുന്നു. ഇവിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ പതിക്കുകയും ചെയ്തു. പത്രിക സമര്‍പ്പിച്ചതുമുതല്‍ സിപിഎം പ്രവര്‍ത്തകര്‍ പിന്മാറാന്‍ നിര്‍ബന്ധിച്ചതായും വീട്ടില്‍ കയറി അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി നഫീസത്ത് നാസര്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment