കർണാടക നിയമസഭ ഡെപ്യൂട്ടി ചെയർമാൻ മരിച്ച നിലയിൽ

മംഗളൂരു: (www.kasargodvartha.com 29.12.2020) കർണാടക ലജിസ്ലേറ്റീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനും ജെ ഡി എസ് നേതാവുമായ എസ് എൽ ധർമ്മ ഗൗഢ (64) യെ ഗുണസാഗര റയിൽവേ ട്രാകിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ചിക്ക മംഗളൂരു ഡി വൈ എസ് പി ഡി പ്രഭു പറഞ്ഞു.

Karnataka Assembly Deputy Chairman found dead


തിങ്കളാഴ്ച രാത്രി 10 മണി കഴിഞ്ഞ് സഖരയ പട്ടണയിലെ തന്റെ ഫാം ഹൗസിൽ നിന്ന് പുറത്തുപോയ ഗൗഢ തിരിച്ചെത്തിയിരുന്നില്ല. ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് ചൊവ്വാഴ്ച പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. കാർ റയിൽവെ ട്രാക് പരിസരത്ത് നിർത്തിയിടാൻ ആവശ്യപ്പെട്ട ഗൗഢ ചിലരെ കാണാനുണ്ടെന്ന് പറഞ്ഞു പോയതായി ഡ്രൈവർ പൊലീസിന് മൊഴി നൽകി. ഷിവമോഗ ജില്ല ആശുപത്രിയിൽ കനത്ത പൊലീസ് ബന്തവസ്സിൽ മൃതദേഹം ഓട്ടോപ്സിക് വിധേയമാക്കി.

കർണാടക രാഷ്ട്രീയത്തിൽ മാന്യത പുലർത്തിയ വ്യക്തിത്വമായി അറിയപ്പെട്ട ഗൗഢ ഈയിടെ ലജിസ്ലേറ്റീവ് കൗൺസിലിൽ ബി ജെ പി - ജെ ഡി എസ് അംഗങ്ങൾ ചെർന്ന് നടത്തിയ നാടകത്തിൽ ഇരയായിരുന്നു. കോൺഗ്രസുകാരനായ കൗൺസിൽ ചെയർമാൻ ആർ പ്രസന്നകുമാറിനെതിരെ ബി ജെ പി നോട്ടീസ് നൽകിയ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി ചെയർമാന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് പാസാക്കാൻ നടത്തിയ ശ്രമത്തിനിടെ അരങ്ങേറിയ രംഗങ്ങൾ സഭാ ചരിത്രത്തിൽ നാണക്കേടിന്റെ അധ്യായം ചേർത്തു എന്ന വലിയ വിമർശത്തിനാണിടയാക്കിയത്. ചെയർമാനെ തടഞ്ഞുവെക്കൽ, ഡെപ്യൂട്ടി ചെയർമാനെ അധ്യക്ഷ കസേരയിൽ നിന്ന് മറിച്ചിടൽ തുടങ്ങിയ രംഗങ്ങളാണ് അരങ്ങേറിയത്. ഇതേത്തുടർന്ന് ഗൗഢ പൊതുസമൂഹത്തിൽ അപഹസിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു.

എസ് ആർ ലക്ഷ്മണയ്യയുടേയും കൃഷ്ണമ്മയുടേയും മകനായി 1955 ഡിസംബർ 15ന് ജനിച്ച ഗൗഢ ബിരുദധാരിയാണ്. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഢയുമായി ഏറെ അടുപ്പം പുലർത്തിയിരുന്നു. ബൈലെകല്ലഹള്ളി പഞ്ചായത്ത് അംഗമായാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. 2004ൽ ബിറൂർ മണ്ഡലം എം എൽ എയായി. നിരവധി സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡണ്ടായി പ്രവർത്തിച്ചു.

ഭാര്യ: മമത. മക്കൾ: സൊനൽ, സലോനി. സഹോദരൻ: എസ് എൽ ഭൊജെ ഗൗഢ എം എൽ സി.

ഗൗഢയുടെ ആകസ്മിക അന്ത്യത്തിൽ ദേവ ഗൗഢ, മുൻമുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി തുടങ്ങിയവർ അനുശോചിച്ചു.

Keywords: Karnataka, News, Mangalore, Death, Politics, Political party, Leader, Top-Headlines, Karnataka Assembly Deputy Chairman found dead.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?