പുതുവര്‍ഷത്തിനു മുമ്പ് ഓക്‌സ്ഫഡ് വാക്‌സിന്‍ ആയ 'കൊവിഷീല്‍ഡിന്' അനുമതി നല്‍കാന്‍ തീരുമാനം; നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍
ന്യൂഡെല്‍ഹി: (https://ift.tt/3o6OdQx) രാജ്യത്ത് പുതുവര്‍ഷത്തിനു മുമ്പ് ഓക്‌സ്ഫഡ് വാക്‌സിന്‍ ആയ 'കൊവിഷീല്‍ഡിന്' അനുമതി നല്‍കാന്‍ സാധ്യതയെന്ന് സര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പൂനൈ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. വാക്‌സിനുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച വിവരങ്ങള്‍ തൃപ്തികരമാണെന്നാണ് വിദഗ്തസമിതിയുടെ വിലയിരുത്തല്‍.
കോവിഡ് വാക്‌സിന് അടിയന്തര അനുമതി നല്‍കാനിരിക്കെ പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് കുത്തിവെപ്പിന്റെ ഡ്രൈ റണ്‍ നടത്തും. ഓരോ സംസ്ഥാനത്തെ രണ്ട് ജില്ലകളിലും അഞ്ച് വ്യത്യസ്ഥ കുത്തിവെപ്പ് കേന്ദ്രങ്ങളിലുമാണ് ഡ്രൈ റണ്‍ നടക്കുന്നത്.
വാക്‌സിനായുള്ള ശീതികരണ സംവിധാനം അടക്കമുള്ളവ ഈ ഘട്ടത്തില്‍ പരിശോധനക്ക് വിധേയമാകും. കുത്തിവെപ്പിനെ തുടര്‍ന്ന് ഏന്തെങ്കിലും പ്രത്യാഘാതം ഉണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യും, കുത്തിവെപ്പ് കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം തുടങ്ങിയവ ഡ്രൈ റണ്ണില്‍ നിരീക്ഷിക്കപ്പെടും. ഡിസംബര്‍ 29നും ഡ്രൈ റണ്‍ തുടരും.
Powered by Info News For You

Comments
Post a Comment