നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം; ഉത്തര്‍പ്രദേശില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി
ന്യൂഡല്‍ഹി: (www.kvartha.com 03.12.2020) കഴിഞ്ഞ ദിവസം പുറത്തിറക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ഉത്തര്‍പ്രദേശില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ബറേലി സ്വദേശി ഒവൈസ് അഹ് മദ് (21) ആണ് അറസ്റ്റിലായത്. കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ യുവാവ് അറസ്റ്റിലായിരുന്നു. ഹിന്ദു മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ മതം മാറ്റത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഷരിഫ്നഗര്‍ സ്വദേശി ടിക്കാറാം റാത്തോഡ് എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്.
യുപിയില്‍ ലൗ ജിഹാദിനെതിരായ ഓര്‍ഡിനന്‍സിന് കഴിഞ്ഞ ദിവസമാണ് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ബലമായോ ഭീഷണിപ്പെടുത്തിയോ നടത്തുന്ന മതപരിവര്‍ത്തനത്തിന് ഒന്ന് മുതല്‍ 5 വര്‍ഷം വരെ തടവും 15,000 രൂപ പിഴയും ചുമത്താവുന്നതാണ് നിയമം. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളേയോ, സ്ത്രീകളേയോ മതപരിവര്‍ത്തനം നടത്തിയാല്‍ മൂന്ന് മുതല്‍ 10 വരെ തടവും 25,000 രൂപ പിഴയും ചുമത്താമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.
Keywords: New Delhi, News, National, Arrest, Arrested, Case, Complaint, Uttar Pradesh Police makes first arrest under new ‘love jihad’ law
Powered by Info News For You

Comments
Post a Comment