യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം അക്രമം: നിരപരാധികളെ പ്രതി ചേര്‍ത്തതിനെതിരെ യൂത്ത് ലീഗ് പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും
കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന റഷീദ് ഹോസ്ദുര്‍ഗ്ഗിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് മറ്റൊരു ഭാഗത്ത് കല്ലൂരാവിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പാതിരാവേട്ടയ്ക്ക് ഇറങ്ങുകയാണെന്ന് യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ആരോപിച്ചു.
നിരോധാജ്ഞ നിലനില്‍ക്കേ ആയുധവുമായി യുഡിഎഫ് ആഹ്ലാദ പ്രകടനത്തിന് നേരെ വാളുവീശീ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളെ നിസ്സാര വകുപ്പ് ചേര്‍ത്തതും പൊലീസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണ്. വധശ്രമ കേസ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കണമെന്നാവിശ്യപ്പെട്ട് യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.
Powered by Info News For You
Comments
Post a Comment