യുപിയില്‍ വരന്റെ സുഹൃത്തുക്കള്‍ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചു; വിവാഹത്തില്‍ നിന്ന് വധു പിന്മാറി, മകളെ ബഹുമാനിക്കാത്ത പുരുഷനുമായി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് പിതാവും

ലക്‌നൗ: (www.kvartha.com 15.12.2020) ഉത്തര്‍ പ്രദേശില്‍ വരന്റെ സുഹൃത്തുക്കള്‍ വധുവിനെ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറി വധു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ബറേലി സ്വദേശിയായ വരനും കനൗജ് സ്വദേശിയായ വധുവും കുടുംബങ്ങളും വിവാഹ ചടങ്ങിനായി ബറേലിയില്‍ എത്തി. ഇരുവരും ബിരുദാനന്തര ബിരുദധാരികളാണ്. വരന്റെ ചില സുഹൃത്തുക്കള്‍ വധുവിനെ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. 

ഇതിനു പിന്നാലെ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമായി. വിവാഹം റദ്ദാക്കുകയും വധുവും കുടുംബവും മടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. മകളെ ബഹുമാനിക്കാത്ത പുരുഷനുമായി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് വധുവിന്റെ പിതാവ് പ്രതികരിച്ചു. വധുവിന്റെ കുടുംബം വരനെതിരെ സ്ത്രീധന പരാതി നല്‍കിയിരുന്നു. 

Lucknow, News, National, Marriage, Friends, Complaint, Dance, Dragged, Dance floor, Groom, Bride, Refuses, Uttar Pradesh, Dragged to dance floor by groom’s friends, bride refuses to marry in Uttar Pradesh

വരന്റെ കുടുംബം 6.5 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് ഇരുപക്ഷവും ഒത്തുതീര്‍പ്പിലെത്തി. തുടര്‍ന്ന് ഞായറാഴ്ച വരന്റെ കുടുംബം വിവാഹത്തിന് വീണ്ടും താല്‍പര്യമറിയിച്ചെങ്കിലും വധു വിസമ്മതിച്ചു.

Keywords: Lucknow, News, National, Marriage, Friends, Complaint, Dance, Dragged, Dance floor, Groom, Bride, Refuses, Uttar Pradesh, Dragged to dance floor by groom’s friends, bride refuses to marry in Uttar Pradesh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?