മദ്യലഹരിയില്‍ ജനമൈത്രി പൊലീസുകാരുടെ ബൈക് കേടുവരുത്തിയ ടെകി യുവാവ് അറസ്റ്റില്‍
ബേഡകം:(www.kasargodvartha.com 04.12.2020) മദ്യലഹരിയില്‍ ജനമൈത്രി പൊലീസുകാരുടെ ബൈക് കേടുവരുത്തിയ ടെകി യുവാവിനെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. ഭര്‍ത്താവ് മദ്യപിച്ച് വന്ന് നിരന്തരം തന്നെയും അമ്മയെയും ഉപദ്രവിക്കുന്നതായി കാണിച്ച് നെല്ലിമൊട്ട സ്വദേശിനിയായ യുവതി ബേഡകം പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
പരാതിയില്‍ അന്വേഷണത്തിന് ബേഡകം ജനമൈത്രി ബീറ്റ് പൊലീസുദ്യോഗസ്ഥരായ രാമചന്ദ്രന്‍ നായരെയും സുകുമാരനെയും ബേഡകം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായ ടി ഉത്തംദാസ് ചുമതലപ്പെടുത്തിയിരുന്നു. പരാതിയില്‍ അന്വേഷണത്തിന് നെല്ലിമൊട്ടയിലെ വീട്ടിലേക്ക് എത്തിയ ജനമൈത്രി പൊലീസുദ്യോഗസ്ഥരുടെ ഡിപാര്‍ട്‌മെന്റ് ബൈകാണ് യുവാവ് നശിപ്പിച്ചത്.
പൊലീസുകാര്‍ അയല്‍വാസികളോട് വിവരം ശേഖരിക്കുന്നതിനിടെ ബൈക്
പാര്‍ക് ചെയ്ത സ്ഥലത്തെത്തിയ യുവാവ് ബൈകിന്റെ ടയറും മറ്റും കുത്തി കീറി നശിപ്പിക്കുകയും തടയാന്‍ ചെന്ന പൊലീസുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയുമായിരുന്നു.
ബംഗളൂരില്‍ ഐ ടി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ചുള്ളി നെല്ലിമൊട്ടയിലെ ജസ്റ്റിന്‍ ജോസ് (32)ആണ് മദ്യപിച്ച് ഭാര്യയെയും കുടുംബത്തെയും നിരന്തരം ഉപദ്രവിക്കുകയും അന്വേഷണത്തിന് ചെന്ന പൊലീസുദ്യോഗസ്ഥരുടെ വാഹനം നശിപ്പിക്കുകയും ചെയ്തത്.
ജനമൈത്രി ബീറ്റ് പൊലീസുകാര്‍ ബേഡകം സി ഐക്ക് നല്‍കിയ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസ് എടുക്കുകയും എസ് ഐ മുരളീധരന്റെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പൊതുമുതലായ പൊലീസ് ബൈക് കേടുവരുത്തിയതിനും പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനുമാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ബേഡകം സി ഐ ടി ഉത്തംദാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ബൈക്കിന് 3,000 രൂപയുടെ നാശനഷ്ടമാണ് വരുത്തിയത്.
Keywords: Arrest, Police, Fine, Bike, Jail, Complaint, Kerala, News, Kasaragod, Drunkerd Techei arrested for damaging Janamaithri police bike
Powered by Info News For You

Comments
Post a Comment