കോവിഡ് കാലത്ത് ജനങ്ങള്‍ക്കൊപ്പം നിന്നു: മികച്ച എംപിമാരില്‍ മൂന്നാമത് രാഹുല്‍ ഗാന്ധി
ദേശീയം (www.evisionnews.co): കോവിഡ് ലോക്ക്ഡൗണ്‍ സയമത്ത് രാജ്യത്തെ ജനങ്ങളെ സഹായിച്ച എം.പിമാരുടെ പട്ടികയില്‍ വയനാട് എം.പി രാഹുല്‍ഗാന്ധി മൂന്നാം സ്ഥാനത്ത്. ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവേണ്‍ഐ നടത്തിയ സര്‍വേയിലാണ് രാഹുല്‍ മൂന്നാം സ്ഥാനത്തെത്തിയത്.
ലോക്ക്ഡൗണ്‍ കാലത്ത് നിയോജക മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച് ജനങ്ങള്‍ക്കൊപ്പം നിന്ന എം.പിമാരെ കണ്ടെത്താനായിരുന്നു ഗവേണ്‍ഐ സര്‍വേ നടത്തിയത്. ബിജെ.പിയുടെ എം.പി അനില്‍ ഫിറോജിയ, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പി അദ്ല പ്രഭാകര റെഡ്ഡി എന്നിവരാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. മഹുവ മൊയ്ത്ര, തേജസ്വി സൂര്യ, ഹേമന്ദ് ഗോഡ്സെ, സുഖ്ബീര്‍ സിങ്ങ് ബാദല്‍, ശങ്കര്‍ ലാല്‍വനി, നിതിന്‍ ജയറാം ഗഡ്കരി എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് എംപിമാരാണ്.
Powered by Info News For You

Comments
Post a Comment