"ഞാന്‍ കന്നുകാലി മാംസം കഴിക്കും"; എന്റെ ഭക്ഷണരീതി എന്റെ അവകാശമാണെന്ന് സിദ്ധരാമയ്യ

ദേശീയം (www.evisionnews.co): കര്‍ണാടകയില്‍ ഗോവധ നിരോധനം നടപ്പക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. താന്‍ കന്നുകാലി മാംസം കഴിക്കുമെന്നും എന്ത് കഴിക്കണം എന്ന് തീരുമാനിക്കുന്നത് ഒരാളുടെ അവകാശമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ സിദ്ധരാമയ്യ പറഞ്ഞു.
തനിക്ക് കന്നുകാലി മാംസം കഴിക്കാന്‍ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ താന്‍ കഴിക്കുമെന്നും അത് തടയാന്‍ ആര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം ചോദിച്ചിക്കുന്നു. എന്റെ ഭക്ഷണരീതി എന്റെ അവകാശമാണ്. നിങ്ങള്‍ എന്തിനാണ് അതിനെ ചോദ്യം ചെയ്യുന്നത്. നിങ്ങളാരും കഴിക്കണം എന്ന് ഞാന്‍ ശാഠ്യം പിടിക്കുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?