അച്ഛന്റെ സഹോദരിയുടെ നേതൃത്തില്‍ പതിനാറുകാരിയെ ഇരുന്നൂറിലേറെ പേര്‍ക്ക് കാഴ്ചവെച്ച് ക്രൂരപീഡനം; സ്ത്രീകളുടെ നേതൃത്വത്തിലുള്ള ആറംഗ പെണ്‍വാണിഭ സംഘം പൊലീസ് പിടിയില്‍


ചെന്നൈ: (https://ift.tt/37Qmxti) അച്ഛന്റെ സഹോദരിയുടെ നേതൃത്തില്‍ പതിനാറുകാരിയെ ഇരുന്നൂറിലേറെ പേര്‍ക്ക് കാഴ്ചവെച്ച്  ക്രൂരപീഡനത്തിനിരയാക്കിയ പെണ്‍വാണിഭ സംഘം പൊലീസ് പിടിയില്‍. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ആറംഗ പെണ്‍വാണിഭ സംഘത്തെ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് കുടുക്കിയത്. സ്വന്തം അച്ഛന്റെ സഹോദരിയുടെ നേതൃത്തിലായിരുന്നു പീഡനം. മധുരയില്‍ നിന്നുള്ള 16 കാരിയാണ് ക്രൂര പീഡനത്തിനിരയായത്. 

News, National, India, Chennai, Minor girls, Abuse, Child Abuse, Police, Arrested, Accused, Five women held in Madurai for forcing 16-year-old girl into immoral activities


സംഭവത്തെ കുറിച്ച് മധുര ഡെപ്യൂട്ടി കമ്മീഷണര്‍ ശിവപ്രസാദ് പറയുന്നത് ഇങ്ങിനെ. നാലുവര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചു. അമ്മയ്ക്കു മാനസിക ദൗര്‍ബല്യംകൂടി ആയതോടെ പെണ്‍കുട്ടിയുടെ സംരക്ഷണം അമ്മായി അന്നലക്ഷ്മി ഏറ്റെടുത്തു. പിന്നീട് അന്നലക്ഷ്മി പെണ്‍കുട്ടിയെ വിവിധയാളുകള്‍ക്കു കാഴ്ച വച്ചു തുടങ്ങി. കൂടുതല്‍ പണം ലക്ഷ്യം വച്ചുപിന്നീട് പ്രദേശത്തെ ലൈംഗികതൊഴിലാളിയായ സുമതിയെന്ന സ്ത്രീയുടെ അടുത്തേക്ക് എത്തിച്ചു. 

പണവും മൊബൈല്‍ഫോണുകളും നല്‍കി പെണ്‍കുട്ടിയെ പാട്ടിലാക്കിയ സംഘം പിന്നീട് ലോറിത്താവളങ്ങളിലടക്കം ആംബുലന്‍സില്‍ എത്തിച്ചായി ഇടപാടുകള്‍. തുടര്‍ന്ന് സുമതി സുഹൃത്തുക്കളായ അനാര്‍ക്കലി, തങ്കം, ചന്ദ്രകല എന്നിവര്‍ക്കു കൈമാറി. ഇവരും ഇടപാടുകാര്‍ക്കായി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു. സംഘത്തില്‍പെട്ട ഡ്രൈവര്‍ ചിന്നതമ്പി കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. 

പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കു ശേഷം സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. മനുഷ്യക്കടത്ത് അന്വേഷിക്കുന്ന സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടരമാസത്തിലേറെ സമയമെടുത്തു നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്.

Keywords: News, National, India, Chennai, Minor girls, Abuse, Child Abuse, Police, Arrested, Accused, Five women held in Madurai for forcing 16-year-old girl into immoral activities

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?