ജിദ്ദ തുറമുഖത്ത് ഇന്ധനക്കപ്പലിന് നേരെ ഭീകരാക്രമണം

ജിദ്ദ: (www.kvartha.com 15.12.2020) സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്ത് ഇന്ധനക്കപ്പലിന് നേരെ ഭീകരാക്രമണം. തിങ്കളാഴ്ച രാത്രി സൗദി പ്രാദേശികസമയം 12.40 മണിയോടെയായിരുന്നു സ്‌ഫോടനം നടന്നത്. എന്നാല്‍ സ്‌ഫോടനത്തില്‍ ആര്‍ക്കും ജീവഹാനിയോ പരിക്കോ ഉണ്ടായിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബോട്ട് ഉപയോഗിച്ചാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്ന് സൗദി ഊര്‍ജമന്ത്രാലയം അറിയിച്ചു.
ഇന്ധനം ഇറക്കുന്നതിനായി കപ്പല്‍ ടെര്‍മിനലില്‍ നങ്കൂരമിട്ട സമയത്തായിരുന്നു ആക്രമണം. തുടര്‍ന്ന് കപ്പലില്‍ നേരിയ തീപ്പിടുത്തമുണ്ടായി. ഉടന്‍തന്നെ അഗ്‌നിശമന, സുരക്ഷാ വിഭാഗം തീയണച്ചതായി മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപോര്‍ട് ചെയ്തു.

സംഭവത്തെ സൗദി ഊര്‍ജമന്ത്രാലയം അപലപിച്ചു. ആക്രമണത്തിനുപിന്നില്‍ ആരാണെന്ന് വക്താവ് വെളിപ്പെടുത്തിയില്ല. സ്‌ഫോടനം ഇന്ധന വിതരണത്തെ ബാധിച്ചിട്ടില്ല.

Oil Tanker Attacked at Saudi Port Amid Iran Tensions

നേരത്തേയും സൗദിയില്‍ എണ്ണയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ആക്രമണമുണ്ടായിട്ടുണ്ട്. ശുഖൈഖ് തുറമുഖത്ത് കപ്പലിനുനേരെയും ജിദ്ദയിലെ ഇന്ധന വിതരണ കേന്ദ്രത്തിനുനേരെയും ജിസാനിലെ ഇന്ധന വിതരണകേന്ദ്രത്തിനു കീഴിലെ ഫ്‌ളോട്ടിങ് പ്ലാറ്റ്‌ഫോമിനുനേരെയും ആക്രമണമുണ്ടായിരുന്നു.

ഇസ്ലാമിക് റിപ്പബ്ലിക്കിലെ ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകത്തിന് ശേഷം ഇറാനും യുഎസും പ്രാദേശിക സഖ്യകക്ഷികളും തമ്മില്‍ രൂക്ഷമായ സംഘര്‍ഷങ്ങള്‍ പതിവാണ്. അതിനിടയിലാണ് തിങ്കളാഴ്ച രാവിലെ കപ്പലിന് നേരെയുള്ള ആക്രമണം. സൗദി അറേബ്യയുടെ സാമ്പത്തിക ശ്രോതസിനെ ലക്ഷ്യമിടുന്ന ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര വ്യാപാരത്തിന് ഭീഷണിയാകുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Keywords: Oil Tanker Attacked at Saudi Port Amid Iran Tensions, Saudi Arabia, Bomb Blast, Ship, Attack, Report, Gulf, World, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?