ചിഹ്നം പതിച്ച മാസ്‌ക് ധരിച്ച് ഡ്യൂട്ടിക്കെത്തി; പ്രിസൈഡിങ് ഓഫീസറെ മാറ്റി

കൊല്ലം: (https://ift.tt/3gpqDv8) ചിഹ്നം പതിച്ച മാസ്‌ക് ധരിച്ച് ഡ്യൂട്ടിക്കെത്തിയ പ്രിസൈഡിങ് ഓഫീസറെ മാറ്റി. കൊറ്റങ്കര പഞ്ചായത്തിലെ ബൂത്തിലാണ് സംഭവം. ഇടതുപക്ഷം ഹൃദയപക്ഷമെന്ന് എഴുതിയതും അരിവാള്‍ ചുറ്റിക നക്ഷത്രം പതിച്ച മാസ്‌കുമായാണ് പ്രിസൈഡിങ് ഓഫീസര്‍ ഡ്യൂട്ടിക്കെത്തിയത്. ഇതിനെതിരെ യു ഡി എഫ് പരാതിയുമായി വന്നതോടെയാണ് കലക്ടര്‍ നടപടിയെടുത്തത്.


സംസ്ഥാനത്ത് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ഇടുക്കി ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് നടന്നു വരികയാണ്. 

Arrived on duty wearing a mask; The Presiding Officer was replaced


തെരഞ്ഞടുപ്പിന്റെ ആദ്യ മണിക്കൂറില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്.

അഞ്ച് ജില്ലകളിലായി 24,584 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 88,26,620 വോട്ടര്‍മാര്‍ ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തും. 318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് കോര്‍പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാ പഞ്ചായത്തുകളിലുമാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

മറ്റു ജില്ലകളില്‍ ഡിസംബര്‍ 14ന് നടക്കും.


Keywords: Kollam, Kerala, News, Election, Party, Officer, District Collector, LDF, UDF, Thiruvananthapuram, Politics,  Arrived on duty wearing a mask; The Presiding Officer was replaced


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?