വിരണ്ടോടിയ പോത്തിനു പിന്നാലെ നാട് ഓടിയത് രണ്ട് മണിക്കൂറോളം; കണ്ണില്‍ കണ്ടവരെയൊക്കെ ആക്രമിച്ചു, ഇരുചക്ര വാഹന യാത്രികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു
പത്തനാപുരം: (www.kvartha.com 24.12.2020) വിരണ്ടോടിയ പോത്തിനു പിന്നാലെ നാട് ഓടിയത് രണ്ട് മണിക്കൂറോളം. പത്തനാപുരം പള്ളിമുക്കിലാണ് ജെല്ലിക്കട്ട് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം. പാതിരിക്കല്‍ കാഞ്ഞിരവിള വടക്കേതില്‍ ഷെബിന്‍ വാങ്ങിയ പോത്താണ് നാടിനെ വിറപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ കെട്ടഴിഞ്ഞ് തോട്ടിന്‍കരയിലൂടെ പാഞ്ഞ പോത്തിനെ പിടിക്കാന്‍ ഒരുസംഘം പിന്നാലെ കൂടി. കണ്ണില്‍ കണ്ടവരെയൊക്കെ ആക്രമിച്ച് പോത്ത് മുന്നോട്ട് കുതിച്ചു.
ഇരുചക്ര വാഹന യാത്രികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. കയര്‍ ഇട്ടും കെണിയൊരുക്കിയും പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിന് സാധിക്കാതെ വന്നതോടെ അഗ്‌നിരക്ഷാ സേനയും മുന്നിട്ടിറങ്ങി. പള്ളിമുക്കിലെത്തി നിലയുറപ്പിച്ച പോത്തിനെ പിടിക്കാന്‍ അടുത്തെത്തിയവര്‍ക്കൊക്കെ ആക്രമണത്തില്‍ പരിക്കേറ്റു. വലിയ വടവും മറ്റുമായി കെണിയൊരുക്കി നാട്ടുകാരുടെ സഹായത്തോടെ 12.30 മണിയോടെ പള്ളിമുക്കിലെ വീട്ടുമുറ്റത്തു വച്ചു പിടികൂടി. ആക്രമണത്തില്‍ പരുക്കേറ്റവരെ പത്തനാപുരത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Keywords: Pathanapuram, News, Kerala, Vehicles, Injured, hospital, Everyone ran after the bull for about two hours; Several people were injured
Powered by Info News For You

Comments
Post a Comment