ഗ്രനേഡ് ഫയറിംഗ് പരിശീലനം നടത്തിയതിൻ്റെ അവശിഷ്ടം നീക്കം ചെയ്യുന്നതിനിടെ പൊട്ടാതെ കിടന്ന ഗ്രെനേഡ് പൊട്ടിത്തെറിച്ച് പോലീസ് ഉദ്യോഗസ്ഥനും ജീവനക്കാരനും പരിക്ക്

കാസർകോട്: (www.kasargodvartha.com 04.12.2020) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷാ പരിശോധനയുടെ ഭാഗമായി കാസർകോട് ജില്ലയിലെ പോലീസുദ്യോഗസ്ഥർക്കുള്ള ഗ്രെനേഡ് ഫയറിംഗ്, ടിയർഗ്യാസ് ഷെൽ ഫയറിംഗ് പരിശീലനം നടത്തിയതിൻ്റെ അവശിഷ്ടം നീക്കം ചെയ്യുന്നതിനിടെ പൊട്ടാതെ കിടന്ന ടിയർഗ്യാസ് ഷെൽ പൊട്ടിത്തെറിച്ച് പോലീസ് ഉദ്യോഗസ്ഥനും എ ആർ ക്യാമ്പിലെ ക്ലാസ് ഫോർ ജീവനക്കാരനും പരിക്കേറ്റു.

എ ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ കാഞ്ഞങ്ങാട്ടെ സുധാകരൻ (45), ക്ലാസ് ഫോർ ജീവനക്കാരൻ ഉദുമ അണിഞ്ഞയിലെ പവിത്രൻ (45) എന്നിവർക്കാണ് പരിക്കേറ്റത്. മുഖത്ത് പരിക്കേറ്റ സുധാകരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പവിത്രനെ കാസർകോട് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.
< ! START disable copy paste -->
Police officer and staff seriously injured when an unexploded grenade exploded while removing debris after grenade firing exercise.

ജില്ലാ സായുധ പോലീസ് ക്യാമ്പ് മൈതാനിയിൽ വ്യാഴാഴ്ചയാണ് പരിശീലനം നടന്നത്. ജില്ലയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ സി ഐ മാർ, എസ് ഐ മാർ തുടങ്ങിയവരായ പോലീസുദ്യോഗസ്ഥർക്ക് ആയിരുന്നു പരിശീലനം നൽകിയത്. തെരെഞ്ഞടുപ്പിനിടെ അക്രമങ്ങൾ ഉണ്ടായാൽ നേരിടാനുള്ള പരിശീലനമാണ് നടത്തിയത്. 

സംഭവത്തെ കുറിച്ച് പോലീസ് തലത്തിലുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Kerala, News, Kasaragod, Police, Local-Body-Election-2020, Accident, Injured, Top-Headlines, Hospital, Police officer and staff seriously injured when an unexploded grenade exploded while removing debris after grenade firing exercise.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?