ഫൈസര്‍ വാക്സിന്റെ ആദ്യ ബാച്ച് ഒമാനിലെത്തി; വാക്സിനേഷന്‍ പ്രചാരണം ഞായറാഴ്ച മുതല്‍
മസ്‌കറ്റ്: (https://ift.tt/38ycKap) ഫൈസര്‍ വാക്സിന്റെ ആദ്യ ബാച്ച് ഒമാനിലെത്തി. ഒമാനില്‍ ഞായറാഴ്ച മുതല്‍ വാക്സിനേഷന്‍ പ്രചാരണം ആരംഭിക്കും. 15,600 ഡോസ് വാക്സിന്‍ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച വൈകുന്നേരം ആയപ്പോഴാണ് എത്തിച്ചേര്‍ന്നത്.
ഗുരുതര രോഗങ്ങളുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. 21 ദിവസത്തിന്റെ ഇടവേളകളിലായി രണ്ട് ഡോസ് വീതം ഒരാള്‍ക്ക് നല്‍കും.
ഞായറാഴ്ച ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് വാക്സിനേഷന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും.
Powered by Info News For You

Comments
Post a Comment