'സൗജന്യമായി കോവിഡ് വാക്‌സീന്‍': മുഖ്യമന്ത്രി പെരുമാറ്റചട്ടം ലംഘിച്ചെന്ന് യു.ഡി.എഫ്


കേരളം: (www.evisionnews.co) കേരളത്തിലുള്ളവര്‍ക്ക് കോവിഡ് 19 വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമെന്ന് യു.ഡി.എഫ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ എം,എം ഹസന്‍ വ്യക്തമാക്കി. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് കോവിഡ് വാക്‌സീന്‍ സൗജന്യമായി വിതരണം ചെയ്യുമെന്നും ആരില്‍നിന്നും കാശ് ഈടാക്കില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ പുറത്ത് വന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?