ഇതര സംസ്ഥാനങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമല്ല: ജില്ലാ കലക്ടര്‍


കാസര്‍കോട് (www.evisionnews.co): ഇതര സംസ്ഥാനങ്ങളില്‍ നിന്നുവരുന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്നത് അഭ്യര്‍ത്ഥന മാത്രമാണെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു. ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്ന അഭ്യര്‍ത്ഥനയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ആശങ്ക അറിയിച്ചിട്ടുണ്ട്. അതിനാല്‍ കോവിഡ് പരിശോധന നിര്‍ബന്ധമല്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു. ഇതൊരു എളിയ അഭ്യര്‍ത്ഥന മാത്രമാണ്. ഒരു ഉത്തരവല്ലെന്ന് നേരത്തേ നല്‍കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയതാണ്. ആന്റിജന്‍ ടെസ്റ്റ് നടത്തിയോ എന്ന് പരിശോധിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ആരെങ്കിലും കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പരിശോധിക്കുന്നുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?