കഴിഞ്ഞ ഒരാഴ്ചക്കിടെ ബ്രിട്ടനില്‍ നിന്ന് കേരളത്തിലെത്തിയ അഞ്ചുപേര്‍ക്ക് കോവിഡ്


കേരളം (www.evisionnews.co): കഴിഞ്ഞ ഒരാഴ്ചക്കിടെ ബ്രിട്ടണില്‍ നിന്നെത്തിയ അഞ്ച് പേര്‍ക്ക് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി പുനെയിലേക്ക് അയച്ചു. രോഗം സ്ഥിരീകരിച്ച മൂന്ന് കോഴിക്കോട് സ്വദേശികളില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്.

നാലാഴ്ചയ്ക്കിടെ ബ്രിട്ടണില്‍ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ചവര്‍ കേരളത്തിലും ഉണ്ടാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചന നല്‍കിയിരുന്നു. വൈറസുകളുടെ ഘടനയും സ്വഭാവവും മനസ്സിലാക്കാന്‍ ജനിതകശ്രേണീകരണം നടത്തുന്നതിന് ഇത്തരം കേസുകളുടെ സ്രവ സാമ്പിളുകള്‍ ലാബുകള്‍ക്ക് കൈമാറാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?