തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പതിനഞ്ചുകാരനെതിരെ വധശ്രമത്തിന് കേസെടുത്ത് യു പി പോലീസ്; നിയമാധികാരം ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന് പോലീസിനെ വിമര്‍ശിച്ച് അലഹബാദ് ഹൈകോടതി
ന്യൂഡെല്‍ഹി: (https://ift.tt/2LlAUgr) തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത പതിനഞ്ചുകാരനെതിരെ വധശ്രമത്തിന് കേസെടുത്ത് യു പി പോലീസ്. യു പി പോലീസിനെ വിമര്‍ശിച്ച് അലഹബാദ് ഹൈകോടതി. പോലീസ് നടപടി നിയമത്തിന്റെ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതാണെന്ന് കോടതി പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്ത 15 വയസുകാരന്റെ പരാതിയിലാണ് കോടതിയുടെ പരാമര്‍ശം.
എന്ത് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ വധശ്രമത്തിനുള്ള ഐ പി സി 307 വകുപ്പ് ചുമത്തിയതെന്നും കോടതി ചോദിച്ചു.
ഡിസംബര്‍ 2ന് പുറത്തിറക്കിയ ഉത്തരവില്‍ പരാതിക്കാരനെതിരെയുള്ള നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. മാവു സര്‍ക്കിള്‍ ഓഫീസറോട് കേസന്വേഷണത്തിന്റെ റിപോര്‍ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ പതിനഞ്ചു വയസുകാരനായ പരാതിക്കാരന് നേരെ പോലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഐ പി സി 269, 270 വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. പകര്‍ച്ചവ്യാധി പടര്‍ത്തുന്നതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത യു പി പോലീസ് പിന്നീട് കുറ്റപത്രത്തില്‍ വധശ്രമത്തിനുള്ള ഐ പി സി 307 കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്ന് പരാക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
രാജ്യത്ത് കോവിഡ് 19 ന്റെ ആദ്യഘട്ടത്തില്‍ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
Powered by Info News For You

Comments
Post a Comment