ട്രംപ് പുലിയാണെങ്കില്‍ അതിലും വലിയ പുലിയാണ് താന്‍.! ട്രംപിന്റെ ട്വിറ്റര്‍ പാസ് വേഡ് ഹാക് ചെയ്ത് ഡച് എത്തികല്‍ ഹാകര്‍
വാഷിങ്ടണ്‍: (https://ift.tt/3r9JfnV) ട്രംപിന്റെ ട്വിറ്റര്‍ പാസ് വേഡ് ഹാക് ചെയ്ത് ഡച്ചുകാരനായ ഒരു എത്തികല്‍ ഹാകര്‍. യുഎസ് പ്രസിഡന്റിന്റെ സമൂഹമാധ്യമ പാസ് വേഡ് കണ്ടെത്തിയെന്നത് വലിയ വാര്‍ത്തയായി. ഈ വര്‍ഷം ഒക്ടോബറില്‍ ആണ് സംഭവം. MAGA2020
പാസ് വേഡ് ഉപയോഗിച്ച് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞതായി ഡച്ച് പ്രോസിക്യൂട്ടര്‍മാര്‍ സ്ഥിരീകരിച്ചു. സംഭവം നടന്നയുടന്‍ തന്നെ ഇക്കാര്യം അദ്ദേഹം അധികൃതരെ അറിയിക്കുകയും സുരക്ഷാനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
പാസ് വേഡ് ഉപയോഗിച്ച് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞതായി ഡച്ച് പ്രോസിക്യൂട്ടര്‍മാര്‍ സ്ഥിരീകരിച്ചു. സംഭവം നടന്നയുടന്‍ തന്നെ ഇക്കാര്യം അദ്ദേഹം അധികൃതരെ അറിയിക്കുകയും സുരക്ഷാനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഉത്തരവാദിത്തപ്പെട്ട വെളിപ്പെടുത്തല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്രത്യേക സാഹചര്യമായി ഇത് കണക്കാക്കി അതുകൊണ്ട് ഇയാള്‍ക്കെതിരെ കേസ് എടുത്തില്ലെന്ന് ഡച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ് ഓപ്പണ്‍ബാര്‍ മിനിസ്റ്ററി പറഞ്ഞു. രഹസ്യ ഏജന്റുമാര്‍ നെതര്‍ലാന്‍ഡിലെ ഈ ഗവേഷകനെ സന്ദര്‍ശിച്ചതായി ഡച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ എന്നതിന്റെ ഷോട്ട്ഫോമായിരുന്നു ട്രംപ് പാസ് വേഡായി ഉപയോഗിച്ചിരുന്നത്. പ്രസിഡന്റാകുന്നതിനു മുന്‍പും ഇയാള്‍ ട്രംപിന്റെ പാസ് വേഡ് കണ്ടെത്തിയിരുന്നു.
ഈ വര്‍ഷം ആദ്യം, 2020 ജൂലൈയില്‍, യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍, വാറന്‍ ബഫെറ്റ്, ജെഫ് ബെസോസ്, ബരാക് ഒബാമ, ബില്‍ ഗേറ്റ്സ്, എലോണ്‍ മസ്‌ക് എന്നിവരുള്‍പ്പെടെയുള്ള ജനപ്രിയ ഉപയോക്താക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക് ചെയ്യപ്പെട്ടിരുന്നു. ഇത് പിന്നീട് ട്വീറ്റ് ചെയ്യാന്‍ ഉപയോഗിക്കുകയും ബിറ്റ്കോയിന്‍ കുംഭകോണത്തിലേര്‍പ്പെടാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.
Powered by Info News For You

Comments
Post a Comment