കാഞ്ഞങ്ങാട് സിപിഎം- ലീഗ് സംഘട്ടനം: ഒരാള്‍ കൊല്ലപ്പെട്ടു, മറ്റൊരാള്‍ക്ക് ഗുരുതരം
കാസര്‍കോട് (www.evisionnews.co): കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ സിപിഎം- ലീഗ് സംഘട്ടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കല്ലൂരാവിയിലെ അബ്ദുല്ല ദാരിമിയുടെ മകന്‍ അബ്ദുല്‍ റഹ്്മാന്‍ ഓഫാണ് (27) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തര മണിയോടെയാണ് സംഭവം. സംഘട്ടനത്തില്‍ പരിക്കേറ്റ യൂത്ത് ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് കല്ലൂരാവിയെ ഗുരുതരനിലയില്‍ മംഗളൂരുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കല്ലൂരാവിയില്‍ വോട്ടെടുപ്പ് നടന്നതിന് ശേഷം സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇരുവിഭാഗങ്ങളിലായി നിരവധിപേര്‍ക്ക് സംഘര്‍ഷങ്ങളില്‍ പരിക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നും സംശയിക്കുന്നു.
Powered by Info News For You

Comments
Post a Comment