സംസ്ഥാനത്തെ സ്‌കൂളുകള്‍ ജനുവരി ഒന്നിന് തുറക്കും; സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ


തിരുവനന്തപുരം: (https://ift.tt/3o6OdQx) സംസ്ഥാനത്ത് സ്‌കൂളുകള്‍ ജനുവരി ഒന്നിന് തുറക്കും. ജനുവരി ആദ്യവാരത്തില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍കാര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഒരേ സമയം 50 ശതമാനം കുട്ടികളെയാണ് ക്ലാസുകളില്‍ അനുവദിക്കുക. 10, 12 ക്ലാസ്സുകളില്‍ 300ലധികം കുട്ടികളുള്ള സ്‌കൂളുകളില്‍ 25 ശതമാനം പേരെയാണ് ഒരേ സമയം അനുവദിക്കുകയുള്ളൂ എന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

News, Kerala, State, Thiruvananthapuram, School, Students, Government, Teachers, Education, Covid-19, Trending, Health, Schools in Kerala to reopen on January 1


സ്‌കൂളുകളില്‍ മാസ്‌ക്, സാനിറ്റൈസര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ എന്നിവ സജ്ജീകരിക്കണം. കുട്ടികള്‍ തമ്മില്‍ 2 മീറ്റര്‍ അകലം പാലിക്കണം. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുവാനോ, ഭക്ഷണം, വെള്ളം എന്നിവ പങ്കു വെയ്ക്കാനോ പാടില്ല. ക്ലാസ് മുറികളുടെ വാതിലുകള്‍, കൈപ്പിടി, ഡെസ്‌ക്, ഡസ്റ്റര്‍ എന്നിവ 2 മണിക്കൂര്‍ കൂടുമ്പോള്‍ അണുനശീകരണം നടത്തണം. സ്‌കൂളുകളില്‍ ആരോഗ്യ പരിശോധനാ സൗകര്യം ഒരുക്കണം.

അതേസമയം, സ്‌കൂളുകളില്‍ ആദ്യത്തെ ആഴ്ചയില്‍ രാവിലെയും ഉച്ചയ്ക്കും രണ്ട് ഘട്ടമായി 3 മണിക്കൂര്‍ വീതമാണ് ക്ലാസ്സുകള്‍ നടത്തേണ്ടത്. സ്‌കൂളില്‍ എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ക്ലാസ്സുകള്‍ നല്‍കണം. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ വീട്ടില്‍ ചെന്ന് പഠന പിന്തുണ നല്‍കണം. എല്ലാ സ്‌കൂളുകളിലും പ്രധാന അധ്യാപകന്റെ നേതൃത്വത്തില്‍ കോവിഡ് സെല്‍ രൂപീകരിക്കാനും നിര്‍ദ്ദേശമുണ്ട്. 

കോവിഡ് പശ്ചാത്തലത്തില്‍ വിക്ടേഴ്സ് ചാനല്‍ വഴിയാണ് സംസ്ഥാനത്ത് ക്ലാസ്സുകള്‍ നടന്നിരുന്നത്. 

Keywords: News, Kerala, State, Thiruvananthapuram, School, Students, Government, Teachers, Education, Covid-19, Trending, Health, Schools in Kerala to reopen on January 1




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?