തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി
തിരുവനന്തപുരം: (https://ift.tt/3gpqDv8) കേരളത്തിലെ ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകഴില്‍ വോട്ടെടുപ്പ് തുടങ്ങി. കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.
395 തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ട് ചെയ്യാനായി 11,225 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പോളിംഗ്. ക്യൂവില്‍ ആറടി അകലം പാലിക്കണം. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്. ഒരു സമയം ബൂത്തില്‍ മൂന്ന് വോട്ടര്‍മാരെ മാത്രമേ പ്രവേശിപ്പിക്കൂ.
തിങ്കളാഴ്ച മൂന്ന് മണിക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പിപിഇ കിറ്റണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം.
രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ചൊവ്വാഴ്ച അവസാനിക്കും. എറണാകുളം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളാണ് വ്യാഴാഴ്ച ബൂത്തിലെത്തുന്നത്, കോവിഡ് നിയന്ത്രണം ഉള്ളതിനാല്‍ കൊട്ടിക്കലാശം ഉണ്ടാവില്ല. പകരം രാവിലെ മുതല്‍ വാര്‍ഡ് കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥികള്‍ റോഡ് ഷോ നടത്തും. പ്രമുഖ നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ പ്രചാരണത്തിന് എത്തിയിരുന്നു. മൂന്നാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ചയാണ്.
Powered by Info News For You

Comments
Post a Comment