കെ പി സി സി നിര്‍വാഹക സമിതി അംഗം പി കെ ഫൈസലിന്റെ വീടിന് നേരെ ബോംബേറ്; അക്രമത്തിന് പിന്നില്‍ കമ്യൂണിസ്റ്റ് പാര്‍ടിയെന്ന് ആരോപണം; നിഷേധിച്ച് സി പി എം

പടന്ന: (https://ift.tt/37vm3bK) കെ പി സി സി നിര്‍വാഹക സമിതി അംഗം പി കെ ഫൈസലിന്റെ വീടിന് നേരെ ബോംബേറ്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞ് 12.30 മണിയോടെയാണ് സംഭവം.

സ്‌ഫോടന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ വീടിന്റെ മുകള്‍നിലയിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്ന നിലയില്‍ കാണപ്പെട്ടു. മുകള്‍ ഭാഗത്തെ ചുമരിന്റെ ടൈല്‍സിനും കേട് പാട് പറ്റിയിട്ടുണ്ട്. താഴെ നിന്ന് ബോംബറിയുകയായിരുന്നുവെന്നാണ് കരുതുന്നത്. 

Bomb attack at KPCC executive committee member PK Faisal's house

കാറിന് കല്ലെറിയുകയും ചെയ്തു. ബോംബെറിഞ്ഞത് ബൈകില്‍ എത്തിയ സംഘമാണെന്ന് സംശയിക്കുന്നു. വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ മുന്‍വശത്തെ ഗ്ലാസ് കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്.

അക്രമത്തിന് പിന്നില്‍ സി പി എം ആണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ സി പി എം നേതൃത്വം ആരോപണം തള്ളിക്കളഞ്ഞു.

തെരഞ്ഞെടുപ്പില്‍ പടന്ന എടച്ചാക്കൈ വാര്‍ഡില്‍ യു ഡി എഫ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച്  വൈള്ളിയാഴ്ച എടച്ചാക്കൈയില്‍ പ്രകടനം നടന്നിരുന്നു. 

ബോംബെറിഞ്ഞ വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡി വൈ എസ് പി എം പി വിനോദ് , ചന്തേര എസ് ഐ മെല്‍വിന്‍ ജോസ് തുടങ്ങിയവര്‍ രാത്രി തന്നെ വീട്ടിലെത്തി അന്വേഷണം നടത്തി. ശനിയാഴ്ച ഫോറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തും. സംഭവത്തില്‍ ചന്തേര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ നാട്ടില്‍ സമാധാനത്തോടെ കഴിയുന്ന ജനങ്ങള്‍ ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.

Keywords: Kasaragod, News, Kerala, Top-Headlines, Attack, Bike ,Election, CPM, House, KPCC, Car, Forensic-enquiry, Police, Case, Police-enquiry, Political party, Bomb attack at KPCC executive committee member PK Faisal's house



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?