രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ച് കര്‍ണാടക; പൊതുജനങ്ങളുടെ പ്രതികരണത്തെ മാനിച്ചാണ് നടപടിയെന്ന് വിശദീകരണം

ന്യൂഡെല്‍ഹി: (www.kvartha.com 25.12.2020) ബ്രിട്ടനില്‍ ജനിതമാറ്റം സംഭവിച്ച കോവിഡ് വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു. പൊതുജനങ്ങളുടെ പ്രതികരണത്തെ മാനിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. 

മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് ആലോചിച്ച ശേഷമാണ് തീരുമാനം പിന്‍വലിക്കാന്‍ തയാറായതെന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടു വരെ രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. കോവിഡ് പടരാതിരിക്കാന്‍ മുഖാവരണം ധരിക്കുകയും കൈകളുടെ ശുചിത്വവും സാമൂഹിക അകലവും പാലിക്കണമെന്നും യെദ്യൂരപ്പ അഭ്യര്‍ത്ഥിച്ചു.

New Delhi, News, National, COVID-19, Chief Minister, Karnataka Govt lifts night curfew amid public opposition

Keywords: New Delhi, News, National, COVID-19, Chief Minister, Karnataka Govt lifts night curfew amid public opposition


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?