തെരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞു


ദേശീയം (www.evisionnews.co): ജമ്മു കശ്മീരിലെ ശ്രീന?ഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി. പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞു. ജില്ല വികസന കൗണ്‍സിലിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.ജെ.പി. സംഘടിപ്പിച്ച ശിക്കാര റാലിയ്ക്കിടെയാണ് ബോട്ട് മറിഞ്ഞത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുര്‍, ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍, മുതിര്‍ന്ന നേതാവ് തരുണ്‍ ചുഗ് എന്നിവര്‍ തെരഞ്ഞെടുപ്പ് ക്യാമ്പെയിന്റെ ഭാ?ഗമായി ഉണ്ടായിരുന്നു.

ഘാട്ട് നമ്പര്‍ 17ന് അടുത്തെത്തിയപ്പോഴാണ് ബിജെപി പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും സഞ്ചരിച്ച ബോട്ട് മറിയുന്നത്. കരയിലുണ്ടായിരുന്ന പ്രദേശ വാസികളും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേര്‍ന്നാണ് വെള്ളത്തില്‍ വീണവരെ രക്ഷിച്ചത്. അനുരാഗ് ഠാക്കുറാണ് റാലി നയിച്ചത്. ജമ്മു കശ്മീരിലെ തെരഞ്ഞെടിപ്പ് കാമ്പെയിന് നേതൃത്വം നല്‍കുന്നത് അനുരാഗാണ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?