ഒന്നരക്കോടി മിങ്കുകളെ കൊന്ന് കുഴിച്ചിട്ടു; അഴുകിയ മാംസം ഭൂഗര്‍ഭ ജലം മലിനമായിരിക്കാമെന്ന് സമ്മതിച്ച് ഡെന്‍മാര്‍ക്ക്, മൃഗങ്ങളെ എവിടെ കുഴിച്ചിട്ടുവെന്നതില്‍ വ്യക്തതയില്ലാതെ സര്‍ക്കാര്‍
കോപ്പന്‍ഹേഗന്‍: (https://ift.tt/3mc1Tri) 1.5 ദശലക്ഷം ചത്ത മൃഗങ്ങളുടെ ട്രാക്ക് നഷ്ടപ്പെട്ടതായി ഡെന്‍മാര്‍ക്കിന്റെ ഭക്ഷ്യ-കാര്‍ഷിക മന്ത്രാലയം. അഴുകിയ ടണ്‍ കണക്കിന് മിങ്ക് ഇതിനകം ഡെന്‍മാര്‍ക്കിലെ ഭൂഗര്‍ഭജലത്തെ മലിനമാക്കിയിരിക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ് ഇപ്പോള്‍ സര്‍കാര്‍. 4,700 ടണ്ണോളം മൃഗങ്ങളെ എവിടെ കുഴിച്ചിട്ടു എന്നതില്‍ വ്യക്തതയില്ലെന്നും സര്‍കാര്‍ വെളിപ്പെടുത്തി.
മിങ്ക് കൂട്ടക്കുഴിമാടങ്ങള്‍ ഇതിനകം തന്നെ രാജ്യത്തെ ഭൂഗര്‍ഭജലത്തെ മലിനമാക്കിയിരിക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. എന്നാല്‍ ഇതെവിടെയാണ് നീക്കംചെയ്തതെന്ന് പറയാന്‍ കഴിയില്ലെന്ന് മന്ത്രി റാസ്മസ് പ്രേണ്‍ സമ്മതിച്ചു.
കൊല്ലപ്പെട്ട മൃഗങ്ങളെ കുഴിച്ചിട്ട രണ്ട് സ്ഥലങ്ങളില്‍ ഡ്രില്ലിംഗ് നടത്തുകയും ജലസാമ്പിളുകള്‍ എടുക്കുകയും ചെയ്യുന്നുണ്ടെന്ന് ഡെന്‍മാര്‍ക്കിന്റെ പരിസ്ഥിതി സംരക്ഷണ ഏജന്‍സി അറിയിച്ചു.
'ശവക്കുഴികള്‍ക്ക് തൊട്ടുതാഴെയുള്ള ഭൂഗര്‍ഭജലമാണ് മലിനമാകാന്‍ സാധ്യതയുള്ളത്,' ഇപിഎയിലെ വകുപ്പ് മേധാവി പെര്‍ ഷ്രൈവര്‍ പറഞ്ഞു.
ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2020 നവംബറില്‍ ഡെന്‍മാര്‍ക്ക് മിങ്കുകളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചിട്ടത്. 15 മുതല്‍ 17 ദശലക്ഷം വരെ മൃഗങ്ങളെ കൊന്നൊടുക്കിയതായാണ് ഏകദേശ കണക്ക്.
നീര്‍നായ ഗണത്തില്‍ പെടുന്ന മിങ്കുകള്‍ ഡെന്മാര്‍ക്കില്‍ വളരെ കൂടുതലാണ്.
Powered by Info News For You

Comments
Post a Comment