ബെല്‍ത്തങ്ങാടിയില്‍ എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍


മംഗളൂരു (www.evisionnews.co): ബെല്‍ത്തങ്ങാടിയിലെ ഉജൈറില്‍ നിന്ന് എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മാണ്ഡ്യ സ്വദേശി ഗംഗാധര്‍, കോമല്‍, മഞ്ജുനാഥ്, മഹേഷ് എന്നിവരെയാണ് കോലാര്‍ പോലീസ് സൂപ്രണ്ട് കാര്‍ത്തിക് റെഡ്ഡിയുടെ നിര്‍ദേശ പ്രകാരം മംഗളൂരു പോലീസിലെ പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. 

തട്ടിക്കൊണ്ടുപോകാന്‍ സംഘത്തിന് സഹായം നല്‍കിയതിനാണ് മഞ്ജുനാഥിനെ കേസില്‍ പ്രതി ചേര്‍ത്തത്. വ്യാഴാഴ്ച വൈകിട്ടാണ് ഉജൈറിലെ കളിസ്ഥലത്തുനിന്ന് അനുഭവ് എന്ന എട്ടുവയസുകാരനെ വെളുത്ത ഇന്‍ഡിക്ക കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പിന്നാലെ സംഘം അനുഭവിന്റെ അമ്മ സരിയയെ വിളിച്ച് 17 കോടി രൂപ മോചനദ്രവ്യം വേണമെന്നാവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ മുത്തച്ഛനും വിമുക്തഭടനുമായ ശിവന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. 

കുട്ടിയെ കോലാര്‍ ജില്ലയിലെ മാലൂര്‍ താലൂക്കലുള്ള കൂര്‍ണ ഹൊസഹള്ളിയിലെ മഞ്ജുനാഥിന്റെ വീട്ടില്‍ പാര്‍പ്പിച്ചതായി പോലീസ് കണ്ടെത്തി. പൊലീസ് എത്തുമെന്നറിഞ്ഞതോടെ സംഘം ഈ വീട്ടില്‍ നിന്ന കടന്നുകളയുകയായിരുന്നു. കുട്ടിയെ പോലീസ് മോചിപ്പിച്ച് സുരക്ഷിതമായി വീട്ടിലെത്തിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?