ബീച്ച് കാണാനെത്തിയപ്പോൾ ഭാര്യമാരുടെയും മക്കളുടെയും കൺമുന്നിൽ വെച്ച് കടലിൽ വീണ കല്ല് കെട്ട്മേസ്ത്രി മരിച്ചു
കാസർകോട്: (www.kasargodvartha.com 18.12.2020) ബീച്ച് കാണാനെത്തിയപ്പോൾ ഭാര്യമാരുടെയും മക്കളുടെയും കൺമുന്നിൽ വെച്ച് കടലിൽ വീണ കല്ല് കെട്ട്മേസ്ത്രി മരിച്ചു. തമിഴ്നാട് കള്ളിക്കുറിശ്ശി സ്വദേശിയും കാസർകോട് ചൂരിയിൽ 40 വർഷത്തോളമായി താമസിച്ചു വരികയും ചെയ്യുന്ന അണ്ണാദുരെ (55) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് നെല്ലിക്കുന്ന് ഹാർബറിന് സമീപമാണ് സംഭവം. രണ്ട് ഭാര്യമാരോടും മക്കളുമോടൊപ്പം ബീച്ച് കാണാനെത്തിയതായിരുന്നു അണ്ണാദുരൈ. ബീച്ച് കണ്ട ശേഷം തൊട്ടടുത്ത ഹാർബറിലേക്കും പോയ ശേഷം വീട്ടിലേക്ക് മടങ്ങാനിരിക്കെ ഹാർബറിൻ്റെ കല്ലിൽ നിന്ന് കൈകഴുകാൻ ശ്രമിച്ചപ്പോൾ കടലിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
ഭാര്യമാരുടെയും മക്കളുടെയും നിലവിളി കേട്ട് ഒടിയെത്തിയവർ ഉടൻ രക്ഷപ്പെടുത്തി കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗോവിന്ദൻ - ചിന്നപ്പെണ്ണ് ദമ്പതികളുടെ മകനാണ്.
ഭാര്യമാർ: ലക്ഷ്മി, അൻവരാശി. മക്കൾ: അയ്യനാർ, രാജേഷ്, കസ്തൂരി, മാണിക്യൻ, പ്രേമ, സൂര്യ, മീന, പാപ്പത്തി, സന്തോഷ്. സഹോദരങ്ങൾ: ഭാഗ്യലക്ഷ്മി.
Keywords: Kerala, News, Kasaragod, Nellikunnu, Sea, Death, Man, Top-Headlines, Hospital, Treatment, Man who fell into the sea in front of his wives and children dies.
Powered by Info News For You

Comments
Post a Comment