റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ഇരിക്കുകയായിരുന്ന യുവാവ് ട്രെയിനിടിച്ച് മരിച്ചു

കോട്ടയം: (www.kvartha.com 21.12.2020) റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ഇരിക്കുകയായിരുന്ന യുവാവ് ട്രെയിനിടിച്ച് മരിച്ചു. കടുത്തുരുത്തി തത്തപ്പള്ളി കുറ്റിക്കാലായില്‍ പരേതനായ ജോസഫിന്റെ മകന്‍ റിന്‍സ് ജോസഫ് (37) ആണ് മരിച്ചത്. കടുത്തുരുത്തി കടപ്പൂരാന്‍ കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിന്‍സ്.

വൈക്കം റോഡ് (ആപ്പാഞ്ചിറ) റെയില്‍വെ സ്റ്റേഷനില്‍ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. റെയില്‍വെ ട്രാക്കിലേക്ക് കാല്‍ നീട്ടി പ്ലാറ്റ്‌ഫോമില്‍ ഇരുന്നു ഫോണില്‍ സംസാരിക്കുകയായിരുന്നു. എറണാകുളം ഭാഗത്തു നിന്നു വന്ന ട്രെയിനാണ് റിന്‍സിനെ ഇടിച്ചുവീഴ്ത്തിയത്. കാലുകള്‍ റെയില്‍വേ ട്രാക്കിലേക്ക് അറ്റുവീഴുകയും ശരീരം പ്ലാറ്റ്‌ഫോമിലേക്കു തെറിച്ചുവീഴുകയുമായിരുന്നു. ഭാര്യ: ഷൈനി. മകള്‍. റെജീന.

Kottayam, News, Kerala, Death, Mobile Phone, Railway Track, Train, Man talking on mobile phone on railway platform was hit by a train and died

Keywords: Kottayam, News, Kerala, Death, Mobile Phone, Railway Track, Train, Man talking on mobile phone on railway platform was hit by a train and died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?