ഉളുവാറില്‍ യൂസുഫിനെതിരെ പത്മവ്യൂഹം തീര്‍ത്ത് മുന്നണികള്‍
കുമ്പള (www.evisionnews.co): വികസന നേട്ടങ്ങളുമായി മുസ്ലിം ലീഗിലെ യൂസുഫ് ഉളുവാര്‍ രണ്ടാം തവണയും കുമ്പള പഞ്ചായത്ത് ആറാം വാര്‍ഡില്‍ നിന്നും ജനവിധി തേടുന്നു. ഉളുവാറിന്റെ തുടിപ്പുകള്‍ വേണ്ടുവോളം മനസിലാക്കിയ ഈ പൊതുപ്രവര്‍ത്തകന്‍ ഒരിക്കല്‍കൂടി ഒരു ജനതയുടെ സ്വീകാര്യതയ്ക്ക് വിധേയമാകുമെന്ന പ്രതീക്ഷയിലാണ് അങ്കത്തട്ടില്‍ സജീവമാകുന്നത്. വിജയാവേശത്തോടെയാണ് ഓരോ ദിവസത്തെ പര്യടനത്തിലും വാര്‍ഡിലെ വോട്ടര്‍മാര്‍ സ്വീകരിക്കുന്നതും വരവേല്‍ക്കുന്നതും.
പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിക്കെ വാര്‍ഡിലേക്ക് കൊണ്ടുവന്ന 5.5 കോടിയുടെ വികസനം തന്നെയാണ് ഉളുവാറിന്റെ പ്രചാരണായുധം. വാക്കിലൊതുങ്ങുന്നതല്ല വാഗ്ദാനമെന്ന് തെളിയിക്കുന്നതാണ് വാര്‍ഡിലെ കഴിഞ്ഞ കാലത്തുണ്ടായ വികസനം. അതിന്റെ തുടര്‍ച്ചയാണ് യൂസുഫ് ഉളുവാര്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന പ്രതീക്ഷയും.
എംഎസ്എഫിലൂടെ രാഷ്ട്രീയത്തില്‍ ക്ലച്ചുപിടിച്ച യൂസുഫ് നിലവില്‍ രാഷ്ട്രീയ രംഗത്ത് ഇന്നും സമര്‍ത്ഥനായ പ്രവര്‍ത്തകനാണ്. നിലവില്‍ ജില്ലാ യൂത്ത് ലീഗ് ട്രഷററാണ്. കുമ്പളയുടെ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തില്‍ പരിചിതമുഖമാണ് യൂസുഫ്.
സിപിഎം പിന്തുണയുള്ള പൗരമുന്നണി നിര്‍ത്തിയ ശരീഫ് പി.പിയാണ് യൂസുഫിന്റെ എതിരാളി. എസ്ഡിപിഐയുടെ പിന്തുണയും ഷരീഫിനുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും സമാനരീതിയില്‍ പൗരമുന്നണി മത്സരിച്ചിരുന്നുവെങ്കിലും മുസ്ലിം ലീഗിലെ അഫ്‌സ ഷംസുദ്ധീനാണ് ഉളുവാറില്‍ വിജയിച്ചത്. കോടതി വിധി അനുകൂലമായാല്‍ യൂസുഫ് ഉളുവാറിന് പ്രസിഡന്റ് പദവി ലഭിക്കുമെന്ന് ലീഗ് പ്രവര്‍ത്തകര്‍ കണക്കുകൂട്ടുന്നത്. ദില്‍ദിത്താണ് ബിജെപിയിലെ സ്ഥാനാര്‍ഥി.
Powered by Info News For You

Comments
Post a Comment