നിര്‍ദ്ദേശം നല്‍കിയിട്ടും രാഷ്ട്രീയ പാര്‍ടികള്‍ പതാകകള്‍ അഴിച്ചു മാറ്റിയില്ല; പൊലീസിന്റെ ഇടപെടല്‍
വെള്ളരിക്കുണ്ട്: (www.kasargodvartha.com 14.12.2020) പൊലീസ് ആവശ്യപ്പെട്ടിട്ടും രാഷ്ട്രീയ പാര്‍ടികള്‍ തങ്ങളുടെ കൊടി കള്‍ അഴിച്ചു മാറ്റിയില്ല. ഒടുവില്‍ പൊലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അഴിച്ചു മാറ്റി.
ഞായറാഴ്ച രാവിലെ പരപ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നിലാണ് സംഭവം. വെള്ളരിക്കുണ്ട് താലൂക്കിലെ കളക്ഷന്‍ സെന്ററും വോടെണ്ണല്‍ കേന്ദ്രവും കൂടിയായ പരപ്പ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഡി വൈ എഫ് ഐ, സി പി എം, ഐ എന്‍ ടി യു സി തുടങ്ങിയ പാര്‍ടികളുടെയും സംഘടനകളുടെയും പതാകകളാണ് അഴിച്ചു മാറ്റിയത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പതാകകള്‍ അഴിച്ചു മാറ്റാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പതാകകള്‍ അഴിച്ചു മാറ്റാന്‍ കെട്ടിയവര്‍ തയ്യാറായില്ല.
ഞായറാഴ്ച പോളിംഗ് സാമഗ്രഹികള്‍ വിതരണം നടക്കവേ സ്ഥലത്ത് എത്തിയ വെള്ളരിക്കുണ്ട് സി ഐ കെ പ്രേംസദന്‍, തഹസില്‍ദര്‍ പി കുഞ്ഞിക്കണ്ണനോട് വിവരം പറയുകയും ഉടന്‍ ഡെപ്യുട്ടി കലക്ടര്‍ പി വി രവികുമാറുമായി ചേര്‍ന്ന് സ്‌കൂള്‍ മുറ്റത്തെ പാര്‍ടി പതാകകള്‍ അഴിച്ചു മാറ്റാന്‍ തീരുമാനം എടുക്കുകയുമായിരുന്നു.
പോളിംഗ് ബൂത്ത് പരിസരങ്ങളില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ടികളുടെ കൊടിയോ കൊടിമരമോ ഉണ്ടെങ്കില്‍ അഴിച്ചു മാറ്റണമെന്നും അല്ലാത്ത പക്ഷം പൊലീസ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പിഴുത് മാറ്റുമെന്നും ക്രമസമാധാനം മുന്‍നിര്‍ത്തി കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും വെള്ളരിക്കുണ്ട് സി ഐ കെ പ്രേംസദന്‍ അറിയിച്ചു.
Keywords: Kasaragod, News, Kerala, Election, Local-Body-Election-2020, Police, CPIM, DYFI, Political party, Top-Headlines, Despite the instructions, the political parties did not unfurl their flags.
Powered by Info News For You

Comments
Post a Comment