കോഴിക്കോട് ഷിഗെല്ല ബാധയുണ്ടായത് വെള്ളത്തില്‍ നിന്ന് തന്നെ; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: (www.kasargodvartha.com 25.12.2020) കോഴിക്കോട് കോട്ടാംപറമ്പ് മുണ്ടിക്കല്‍ താഴത്ത് ഷിഗല്ല ബാധയുണ്ടായത് വെള്ളത്തിലൂടെ തന്നെയെന്ന് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം. ആരോഗ്യ വകുപ്പിന് കൈമാറിയ അന്തിമ റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വീണ്ടും രോഗ വ്യാപനം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കി. കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാനും ലക്ഷണങ്ങള്‍ ഉള്ളവര്‍ വളരെ വേഗം ചികിത്സ തേടണമെന്നും നിര്‍ദേശം.

പ്രാഥമിക റിപ്പോര്‍ട്ടിലും മെഡിക്കല്‍ കോളേജ് ടീം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സമിതിയും രോഗം പടര്‍ന്നത് വെള്ളത്തില്‍ നിന്ന് തന്നെയെന്ന് നിഗമനത്തിലാണ്. ഷിഗെല്ല ബാധിച്ച് മരിച്ച പതിനൊന്നു വയസ്സുകാരന്റെ വീട്ടിലേയും സമീപത്തേയും അഞ്ച് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ രണ്ട് കിണറുകളില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 

Kozhikode, news, Kerala, Top-Headlines, health, Health-Department, Shigella is spread from water

Keywords: Kozhikode, news, Kerala, Top-Headlines, health, Health-Department, Shigella is spread from water



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?