'മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ' തൃശൂരില്‍ പോസ്റ്റര്‍


കേരളം  (www.evisionnews.co): തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തൃശൂര്‍ നഗരത്തില്‍ കെ മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകള്‍. മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് പോസ്റ്ററിലുള്ളത്. യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

കെ മുരളീധരനെ പിന്തുണച്ച് കോഴിക്കോടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കെ മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന് തന്നെയാണ് പോസ്റ്ററിലുണ്ടായിരുന്നത്. അതേസമയം കൊല്ലത്ത് കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയെ ആര്‍.എസ്.എസിന് വിറ്റു തുലച്ച ശൂരനാട് രാജശേഖരനെ പുറത്താക്കണമെന്ന് പോസ്റ്ററില്‍ ആവശ്യം. ശൂരനാട് രാജശേഖരന്‍ ആര്‍എസ്.എസ് റിക്രൂട്ടിങ്ങ് ഏജന്റാണെന്നും പരാമര്‍ശമുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?