'ഇപ്പോള്‍ ശമ്പളമല്ല എന്റെ വരുമാനം, കൈകക്കൂലി!'; അഴിമതിക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിജെപി കൗണ്‍സിലറുടെ ഓഡിയോ പുറത്ത്


ന്യൂഡെല്‍ഹി: (https://ift.tt/33RIntZ) കഴിഞ്ഞ ദിവസം അഴിമതിക്കേസില്‍ അറസ്റ്റിലായ സൗത്ത് ഡെല്‍ഹി കൗണ്‍സിലറും ബിജെപി നേതാവുമായ മനോജ് മെഹ്ലാവാത്ത് കൈക്കൂലി ആവശ്യപ്പെടുന്ന ഓഡിയോ പുറത്ത്. ശമ്പളമല്ല തന്റെ വരുമാന സ്രോതസ്സ് എന്ന് വ്യക്തമാക്കുന്ന ഓഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ ശമ്പളമല്ല എന്റെ വരുമാനം, അത് ഇത് ഇങ്ങനെ ഒക്കെയാണ് - എന്ന് വ്യക്തമാക്കുന്ന ഓഡിയോ ലഭിച്ചതായി സിബിഐ അറിയിച്ചുവെന്ന് പിടിഐ റിപോര്‍ട് ചെയ്യുന്നു.

മനോജ് മെഹ്ലാവാത്ത് തന്നെ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചുവെന്നും കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നും സിബിഐയ്ക്ക് പരാതി നല്‍കിയത് ഒരു കെട്ടിട നിര്‍മ്മാതാവാണ്. വസന്ത് കുഞ്ച് മേഖലയില്‍ വീട് നിര്‍മ്മിക്കാന്‍ അനുമതിക്കായി 10 ലക്ഷം രൂപയാണ് കൗണ്‍സിലര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പരാതിയില്‍ വ്യക്തമാക്കി. 

News, National, India, New Delhi, BJP, Leader, Politics, Bribe Scam, Arrest, CBI, Audio, Salary not my income: Arrested Delhi councillor caught on tape asking builder to pay full bribe at once


നിലവില്‍ പണി ആരംഭിച്ച കെട്ടിടം തകര്‍ക്കുമെന്ന് മാത്രമല്ല, ഒരു കട്ടകൂടി പടുക്കാന്‍ അനുവദിക്കില്ലെന്നും കൗണ്‍സിലര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരന്‍ പറഞ്ഞു. പരാതിക്ക് പിന്നാലെ സിബിഐയുടെ നിര്‍ദ്ദേശപ്രകാരം പരാതിക്കാരന്‍ കൗണ്‍സിലറുടെ ഫോണ്‍കോള്‍ റെകോഡ് ചെയ്യുകയായിരുന്നു. മുഴുവന്‍ കൈക്കൂലിയും ഒറ്റത്തവണയായി നല്‍കണമെന്ന് കൗണ്‍സിലര്‍ ആവശ്യപ്പെടുന്നത് റെകോഡ് ചെയ്യപ്പെടുകയും പിന്നാലെ കൗണ്‍സിലറെ സിബിഐ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അറസ്റ്റിന് പിന്നാലെ മെഹ്ലാവാത്തിനെ ബിജെപി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായി 2017 ലാണ് വസന്ത് കുഞ്ചില്‍ നിന്ന് മെഹ്ലാവാത്ത് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്.

Keywords: News, National, India, New Delhi, BJP, Leader, Politics, Bribe Scam, Arrest, CBI, Audio, Salary not my income: Arrested Delhi councillor caught on tape asking builder to pay full bribe at once

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?