ജനിച്ചത് പെണ്ണായതിന്റെ ദേഷ്യത്തില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം വാടര്‍ ടാങ്കില്‍ ഒളിപ്പിച്ചു; മാതാവ് അറസ്റ്റില്‍


മുംബൈ: (https://ift.tt/3mutc0Z) ജനിച്ചത് പെണ്ണായതിന്റെ ദേഷ്യത്തില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം വാടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. മഹാരാഷ്ട്രയിലെ ബാരാമതിയിലെ ചാന്ദ്‌നഗറിലാണ് ആണ്‍കുഞ്ഞ് ജനിക്കാത്തതിലെ വിരോധത്തില്‍ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്.  കുട്ടിയെ കാണാനില്ലെന്ന് മാതാവ് ബന്ധുക്കളോട് പരാതി പറഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

News, National, India, Maharashtra, Mumbai, Crime, Mother, Killed, Baby, Police, Complaint, Accused, Arrested, Baby girl found dead in water tank in Maharashtra


ഉച്ചയ്ക്ക് കുഞ്ഞിനൊപ്പം ഉറങ്ങാന്‍ കിടന്നതാണെന്നും ഉണര്‍ന്നപ്പോള്‍ കാണാനില്ലെന്നും അമ്മ ദിപാലി ബന്ധുക്കളോട് പറഞ്ഞു. ഇതോടെ ബന്ധുക്കള്‍ ഉടന്‍ പോലീസില്‍ പരാതി നല്‍കി. സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം വാടര്‍ ടാങ്കില്‍ കണ്ടെത്തിയത്. മൂന്നാമതും പെണ്‍കുഞ്ഞ് ജനിച്ചതിനെ വിരോധം കാരണം താന്‍ കുഞ്ഞിനെ കൊന്നതാണെന്ന് ദിപാലി സമ്മതിച്ചു. മൃതദേഹം മറവ് ചെയ്യാന്‍ സാവകാശം ലഭിച്ചില്ലെന്നും ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോള്‍ ടാങ്കില്‍ തന്നെ ഉപേക്ഷിച്ചെന്നുമാണ് ദിപാലിയുടെ മൊഴി. 

കുടുംബത്തിലെ മാറ്റാരെങ്കിലും കുറ്റകൃത്യത്തിന് കൂട്ട് നിന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

Keywords: News, National, India, Maharashtra, Mumbai, Crime, Mother, Killed, Baby, Police, Complaint, Accused, Arrested, Baby girl found dead in water tank in Maharashtra

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?