ക്രൈംബ്രാഞ്ച് ഡി വൈ എസ് പി, പി സുധാകരനെ ഇടിച്ചിട്ടത് വാഗൺ കാർ; വാഹനം ഓടിച്ചത് ജീവകാരുണ്യ പ്രവർത്തകൻ; ഡി വൈ എസ് പിക്ക് അടിയന്തിര ശസ്ത്രക്രിയ

ചന്തേര: (www.kasargodvartha.com 15.12.2020) ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി, പി സുധാകരനെ ഇടിച്ചിട്ടത് വാഗണർ കാർ. കാർ അർദ്ധരാത്രിയോടെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളച്ചാൽ സ്വദേശിയും ജീവകാരുണ്യ പ്രവർത്തകനുമായ ബിജുവാണ് അപകടം വരുത്തിയ കാർ ഓടിച്ചത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. 

Kasaragod, News, Kerala, Police, Accident, Crime branch, DYSP, Car, Hospital, Case,election,Wagon car hits Crime Branch DYSP, Sudhakaran; The vehicle was driven by a charity worker; Emergency surgery for DYSP

ചന്തേര ഗവ. യു പി സ്കൂളിൽ തെരെഞ്ഞടുപ്പ് ഡ്യൂട്ടിയിലായിരുന്നു സുധാകരൻ. സ്കൂളിന് പുറത്ത് റോഡരികിൽ നിൽക്കുമ്പോഴാണ് ഡിവൈഎസ്പി സുധാകരനെ വാഗൺ കാർ ഇടിച്ച് വീഴ്ത്തി നിർത്താതെ ഓടിച്ചു പോയത്. തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ സുധാകരനെ തൃക്കരിപ്പൂർ ലൈഫ്കെയർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി മംഗളൂരു തേജസ്വനി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ഇടിച്ചത് പോലീസ് ഉദ്യോഗസ്ഥനെയാണെന്ന് മനസിലായതിനാൽ പേടി കാരണമാണ് വാഹനം നിർത്താതിരുന്നതെന്നാണ് ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയത്. മനപൂർവ്വം ഇടിച്ചതല്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇടിച്ച വാഹനം കണ്ടെത്താൻ സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ അടക്കം പോലീസ് പരിശോധിച്ചിരുന്നു. തുടർന്നാണ് ഇടിച്ച വാഹനം കണ്ടെത്തിയത്. 


അതേ സമയം ഡി വൈ എസ് പി യെ ചൊവ്വാഴ്ച്ച മംഗളൂരു തേജസ്വനി ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Keywords: Kasaragod, News, Kerala, Police, Accident, Crime branch, DYSP, Car, Hospital, Case,election,Wagon car hits Crime Branch DYSP, Sudhakaran; The vehicle was driven by a charity worker; Emergency surgery for DYSP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?