ബിവ റേജസ് കോര്‍പറേഷനിലും കെ ടി ഡി സിയിലും ജോലി വാഗ് ദാനം നല്‍കി ലക്ഷങ്ങള്‍ വാങ്ങിയശേഷം വ്യാജ നിയമന ഉത്തരവുകള്‍ നല്‍കി; സരിത എസ് നായര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

തിരുവനന്തപുരം: (www.kvartha.com 13.12.2020) ബിവ റേജസ് കോര്‍പറേഷനിലും കെ ടി ഡി സിയിലും ജോലി വാഗ് ദാനം നല്‍കി ലക്ഷങ്ങള്‍ വാങ്ങിയശേഷം വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയെന്ന കേസില്‍ സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. 

കുന്നത്തുകാല്‍ പഞ്ചായത്തിലെ സിപിഐ സ്ഥാനാര്‍ഥി ടി രതീഷ്, പൊതുപ്രവര്‍ത്തകന്‍ ഷാജു പാലിയോട് എന്നിവരാണു കേസിലെ മറ്റു പ്രതികള്‍. വ്യാജ നിയമന ഉത്തരവും പണം കൊടുത്തതിന്റെ രേഖകളുമായി രണ്ടു പേരാണു നെയ്യാറ്റിന്‍കര പൊലീസിനു പരാതി നല്‍കിയത്. സംഘം ഇരുപതിലേറെ യുവാക്കളില്‍ നിന്നു പണം തട്ടിയതായാണു പൊലീസിനു ലഭിച്ച വിവരം.Offered jobs in Beverages Corporation and KTDC, bought lakhs and issued fake appointment orders; Non-bailable case against Saritha S Nair, Thiruvananthapuram, News, Cheating, Corruption, Police, Case, Kerala
രതീഷും ഷാജുവും ചേര്‍ന്നാണു പണപ്പിരിവു നടത്തിയത്. 2018 ഡിസംബറില്‍ ഇവര്‍ പണപ്പിരിവു നടത്തിയെങ്കിലും ജോലി നല്‍കാനായില്ല. ഇതോടെ തുക തിരികെ ലഭിക്കാന്‍ പ്രതികള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയപ്പോഴാണു സരിത വിളിക്കുന്നതെന്നു പരാതിക്കാര്‍ പൊലീസിനു മൊഴി നല്‍കി. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയെന്നു സ്വയം പരിചയപ്പെടുത്തിയാണു സരിത സംസാരിച്ചത്. 

പിന്നീട് ഇവര്‍ തന്റെ യഥാര്‍ഥ വിലാസം വെളിപ്പെടുത്തി. ബിവറേജസ് കോര്‍പറേഷനില്‍ ജോലിക്ക് 10 ലക്ഷം കൊടുത്തുവെന്നു പറഞ്ഞപ്പോള്‍ ഒരു ലക്ഷം രൂപ വേണമെന്ന് സരിത ആവശ്യപ്പെട്ടു. ഇതനുസരിച്ച് സരിതയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു. ഇതിന്റെ രേഖകള്‍ പൊലീസ് കണ്ടെടുത്തു.

Keywords: Offered jobs in Beverages  Corporation and KTDC, bought lakhs and issued fake appointment orders; Non-bailable case against Saritha S Nair, Thiruvananthapuram, News, Cheating, Corruption, Police, Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?