കാഞ്ഞങ്ങാട് പോലീസ് സിപിഎമ്മിന്റെ ബി ടീം ആകരുത്: ആബിദ് ആറങ്ങാടി


കാഞ്ഞങ്ങാട് (www.evisionnews.co): മുസ്ലിം ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും സിപിഎം ഗുണ്ടകള്‍ വധിക്കാന്‍ ശ്രമിച്ചത് നിസ്സാര വല്‍ക്കരിക്കുന്ന കാഞ്ഞങ്ങാട് പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും സിപിഎമ്മിന് ബി ടീമായി പോലീസ് മാറുന്നത് നോക്കിനില്‍ക്കാന്‍ കഴിയില്ലെന്നും എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി പ്രസ്താവിച്ചു.

യൂത്ത് ലീഗ് മുന്‍സിപ്പല്‍ വൈസ് പ്രസിഡണ്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിമായിരുന്ന റഷീദ് ഹൊസ്ദുര്‍ഗ്ഗിനെ വധിക്കാന്‍ ശ്രമിച്ചതില്‍ 308 വകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടും രണ്ട് ആഴ്ചകള്‍ കഴിഞ്ഞ് മൂക്കിന്‍ തുമ്പത്തുള്ള ഒരു പ്രതിയെ പോലും ഇന്നുവരെ പിടിക്കാന്‍ കൂട്ടാക്കാത്ത പോലീസ് ഒരാഴ്ച മുമ്പ് കല്ലൂരാവിയില്‍ നടന്ന കുടുംബ വഴക്ക് ചില രാഷ്ട്രീയ ഹിജഡകളുടെ ഇടപെടല്‍ മൂലം നാട്ടില്‍ ക്രമസമാധാനം തകര്‍ക്കാന്‍ വേണ്ടി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തി വേട്ടയാടുന്ന പോലീസ് ഇതേ കല്ലൂരാവിയില്‍ അക്രമത്തിന് തുടക്കം കുറിച്ച് വാളുമായി പിടിയിലായ പ്രതിക്ക് നിസാര വകുപ്പ് ചാര്‍ത്തി വിട്ടയച്ച സംഭവം സിപിഎം ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുകയാണ് പോലീസ് ചെയ്തതെന്ന് ആബിദ് ആറങ്ങാടി കുറ്റപ്പെടുത്തി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?