രജനികാന്തിന്റെ ആരോഗ്യനിലയില്‍ ആശ്വാസം; നടന്‍ വൈകിട്ടോടെ ആശുപത്രി വിട്ടേക്കുമെന്ന് സഹോദരന്‍
ചെന്നൈ: (https://ift.tt/37Qmxti) രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രജനികാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി. രജനികാന്തിന്റെ ആരോഗ്യനില കാര്യമായി ഭേദപ്പെട്ടെന്നും വൈകിട്ടോടെ ആശുപത്രി വിട്ടേക്കുമെന്നും സഹോദരന്‍ പറഞ്ഞു. ആശുപത്രി അധികൃതര്‍ ഇക്കാര്യം അറിയിച്ചതായി സഹോദരന്‍ സത്യനാരായണ വ്യക്തമാക്കി.
ചികിത്സ തുടരുകയാണെന്നും ഇത് വരെ നടത്തിയ പരിശോധനകളില്‍ ആശങ്കകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ആശുപത്രി പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ പൂര്‍ണ്ണ വിശ്രമമാണ് രജനീകാന്തിന് നിര്‍ദ്ദേശിച്ചിട്ടുള്ളത്. സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതുവരെയുള്ള പരിശോധനാ ഫലങ്ങളിലൊന്നും ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ സംഘം വീണ്ടും പരിധോധന നടത്തും. ശേഷമായിരിക്കും തീരുമാനം ഉണ്ടാകുക.
Powered by Info News For You

Comments
Post a Comment