പശുകടത്ത് ആരോപിച്ച് മിനിലോറി ഡ്രൈവര്‍ക്ക് നേരെ ആക്രമണം; രക്ഷപ്പെടുന്നതിനിടയില്‍ കാര്‍ മരത്തിലിടിച്ചു

ആദൂർ: (www.kasargodvartha.com 03.12.2020) കൃഷിയിടത്തിലേക്ക് പശുക്കളെ കൊണ്ട് വരുമ്പോള്‍ പികപ് വാന്‍ തടഞ്ഞ് ഡ്രൈവര്‍ക്ക് നേരെ ആക്രമണം. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പരപ്പയിലാണ് സംഭവം. കുറ്റിക്കോല്‍ നെല്ലിത്താവിലെ തോമസ്, ഭാര്യ മോളി എന്നിവര്‍ കാറില്‍ കര്‍ണാടക ധര്‍മ്മസ്ഥലയിലെത്തി മൂന്നു പശുക്കളേയും, കുട്ടികളെയും വാങ്ങി രണ്ട് പികപ് വാനുകളില്‍ കൊണ്ടുവരുമ്പോഴാണ് അക്രമണം.

Assault on mini-lorry driver in the name of cattle smuggling.


തോമസും ഭാര്യയും കാറിലും, പശുക്കളുമായി മിനിലോറികള്‍ പിറകിലും വരികയായിരുന്നു. സുള്ള്യ പോലീസില്‍ കന്നുകാലിക്കടത്തെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് വാഹനം പരിശോധിച്ചപ്പോള്‍ കൃഷിയിടത്തിലേക്ക് കൊണ്ടു പോകുകയാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് വിട്ടയച്ചിരുന്നു. ദമ്പതികള്‍ സഞ്ചരിച്ച കാറും, ഒരു പികപ് വാനും, കടന്നു പോയതിന് ശേഷമാണ് മറ്റൊരു പികപ് വാന്‍ വരുന്നത്. ഇതിനു പിന്നാലെ ബേലോറോ കാറിലെത്തിയ സംഘം വാഹനം തടഞ്ഞ് ഡ്രൈവറായ കര്‍ണാടക സ്വദേശി അഹ് മദിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് ആദുര്‍ പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അക്രമിസംഘം വാഹനത്തില്‍ കയറി അമിത വേഗത്തില്‍ ഓടിച്ചു പോകുമ്പോള്‍ മരത്തിലിടിച്ചു. പൊലീസ് എത്തുമ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു. മുഡൂര്‍ മണ്ഡക്കോല്‍ ഭാഗത്ത് നിന്നുള്ള ഹിന്ദു ജാഗരണ്‍ വേദി പ്രവര്‍ത്തകരാണ് ആക്രമത്തിന് പിന്നിലെന്ന് സൂചന കിട്ടിയതായി പൊലീസ് പറഞ്ഞു. പികപ് വാന്‍ ഡ്രൈവര്‍ അഹ് മദിന്റെ പരാതിയില്‍ ആദുര്‍ പൊലീസ് കേസെടുത്തു.


Keywords: Kerala, News, Kasaragod, Adhur, Police, Cow, Lorry, Driver, Assault, Complaint, Top-Headlines, Car, Accident, Assault on mini-lorry driver in the name of cattle smuggling.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?