എംഎസ്എഫ് നേതാവിന് ഫോണ്‍ ഭീഷണി: പോലീസില്‍ പരാതി നല്‍കി
കാഞ്ഞങ്ങാട് (www.evisionnews.co): തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നഗരസഭയിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി എംഎസ്എഫ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റി നടത്തിയ പദയാത്രയുടെ ഭാഗമായ പൊതുയോഗത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ട് എംഎസ്എഫ് നേതാവിന് ഫോണ്‍ ഭീഷണി. 'നാടിന്റെ നന്മക്കായി വിദ്യാര്‍ത്ഥി വോട്ടു യുഡിഎഫിന്' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ആറങ്ങാടിയില്‍ സമാപനം കുറിച്ച പദയാത്രയുടെ പൊതുയോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തിയ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടിക്കാണ് ഭീഷണി.
പ്രസംഗത്തില്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി ടി അബ്ദുല്‍ അസീസാണെന്നും പതിനെട്ടാം വാര്‍ഡില്‍ ലീഗിന്റെ ചിഹ്നം ഏണി മാത്രമാണെന്നും വേറെ ഏതെങ്കിലും സ്ഥാനാര്‍ഥി ഞാന്‍ ലീഗുകാരനാണെന്ന് പറഞ്ഞു വന്നാല്‍ ചൂലും എടുത്ത് ആട്ടി ഓടിക്കണമെന്ന് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അജ്ഞാതന്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ആബിദ് ആറങ്ങാടി കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനില്‍ ഫോണ്‍ നമ്പര്‍ സഹിതം പരാതി നല്‍കി.
Powered by Info News For You

Comments
Post a Comment