പശ്ചിമ ബംഗാളില്‍ സിപിഎം എംഎല്‍എയും ബിജെപിയിലേക്ക്


കൊല്‍ക്കത്ത (www.evisionnews.co): പശ്ചിമ ബെംഗാളില്‍ സി.പി.എം എം.എല്‍.എയും ബി.ജെ.പിയിലേക്ക്. ഹാല്‍ദിയ എം.എല്‍.എ. താപ്സി മൊണ്ഡലാണ് ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. ശനിയാഴ്ച ബെംഗാളില്‍ അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍വെച്ച് ബി.ജെ.പിയില്‍ ചേരുമെന്ന് താപ്സി പറഞ്ഞു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച രാത്രിയാണ് അമിത് ഷാ കൊല്‍ക്കത്തയിലെത്തുക.

സി.പി.എമ്മില്‍ താന്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെന്ന് താപ്സി പറഞ്ഞു. പാര്‍ട്ടിയുടെ ഏറ്റവും മോശം അവസ്ഥയില്‍ താന്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി പാവങ്ങളിലേക്ക് എത്തുന്നില്ല. പാര്‍ട്ടിയുടെ പ്രദേശിക സംവിധാനം ജീര്‍ണിച്ചിരിക്കുകയാണ്. അതിനാല്‍ ഞാന്‍ കരുതുന്നത് ഈ പാര്‍ട്ടിയില്‍ തുടര്‍ന്നു കൊണ്ട് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നാണ്- തപ്സിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം സി.പി.എം. തപ്സിയെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.നേരെ ത്ത സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. ഇവര്‍ ബി.ജെ.പിയിലേക്ക് ആണെന്നാണ് സൂചന. ഇതിനു പിന്നാലെയാണ് സി.പി.എം. എം.എല്‍.എയും ബി.ജെ.പിയിലേക്ക് എത്തുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?