ഹമീദലി തങ്ങളുടെ യുവജന മുന്നേറ്റ യാത്ര: എസ്‌കെഎസ്എസ്എഫ് സ്വാഗത സംഘമായി


കാസര്‍കോട് (www.evisionnews.c): ഡിസംബര്‍ 30 മുതല്‍ ജനുവരി 11 വരെയായി നടക്കുന്ന പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന മുന്നേറ്റ യാത്ര വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ കര്‍മ രംഗത്തിറങ്ങണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വര്‍ക്കിംങ്ങ് സെക്രട്ടറി താജുദ്ധീന്‍ ദാരിമി പടന്ന അഭിപ്രായപ്പെട്ടു. എസ്‌കെഎസ്എസ്എഫ് യുവജന യാത്രയുടെ കാസര്‍കോട്ടെ സ്വീകരണ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറല്‍ സെക്രട്ടറി വികെ മുഷ്ത്താഖ് ദാരിമി അദ്ധ്യക്ഷനായി, വൈസ് പ്രസിഡന്റ് ഫാറൂഖ് ദാരിമി കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. 

ബഷീര്‍ ദാരിമി തളങ്കര, അബ്ദുല്‍ ഖാദര്‍ സഅദി, ഹാരിസ് ദാരിമി ബെദിര, എസ്പി സലാഹുദ്ധീന്‍, ഹമീദ് ഹാജി പറപ്പാടി, മമ്മു ചാല
സിറാജുദ്ധീന്‍ ഖാസിലൈന്‍, റൗഫ് ബാവിക്കര, ഇര്‍ഷാദ് ഹുദവി ബെദിര, ലത്തീഫ് കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി തുരുത്തി, സിഎം അണങ്കൂര്‍, ഹനീഫ് ദാരിമി, സുഹൈല്‍ ഫൈസി കമ്പാര്‍, സലാം മൗലവി, മുഹമ്മദ് താജുദ്ദീന്‍ എഎം, മുഹമ്മദ് ഫയാസ്, അഹ്മ്മദ് മുനാസില്‍, ബി.ബി മുഹമ്മദ്, ഇര്‍ഷാദ് അസ്ഹരി, ശമീം ഹുദവി, അബ്ദുല്‍ ഹക്കീം, ഹമീദ് ചേരങ്കൈ, ജംഷീര്‍ കടവത്ത്, അജാസ് കുന്നില്‍, അര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍ സംസാരിച്ചു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?