കാസർകോട് നഗരസഭയിൽ ശ്രീരാമന്‍റെയും വനദേവതയുടെയും പേരില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ; ചൊല്ലിയത് മലയാളം, കന്നട, സംസ്കൃതം ഭാഷകളിൽ
കാസര്‍കോട്: (www.kasargodvartha.com 21.12.2020) കാസർകോട് നഗരസഭയിൽ ശ്രീരാമന്‍റെയും വനദേവതയുടെയും ശ്രീകുറുംബ ഭഗവതിയുടെയും പേരില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ. മലയാളം, കന്നട, സംസ്കൃതം ഭാഷകളിലായിരുന്നു പ്രതിജ്ഞ ചൊല്ലിയത്. ബി ജെ പി അംഗങ്ങളായ 38ാം വാര്‍ഡിലെ ഉമ, 37ാം വാര്‍ഡിലെ അജിത് കുമാരന്‍, 36ാം വാര്‍ഡിലെ രജിനി പ്രഭാകരന്‍ എന്നിവര്‍ ശ്രീകുറുംബ ഭഗവതിയുടെ പേരിലും മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ പി രമേശന്‍ അയോധ്യാപതി ശ്രീരാമന്‍റെ പേരിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. 18ാം വാര്‍ഡായ പുലിക്കുന്നിലെ വിമലയാണ് വനദേവതയുടെ പേരില്‍ പ്രതിജ്ഞ ചൊല്ലിയത്. 10ാം വാര്‍ഡായ വിദ്യാനഗറിലെ സവിത ടീച്ചറാണ് ദൈവത്തിന്‍റെ പേരില്‍ സംസ്കൃതത്തില്‍ പ്രതിജ്ഞ ചൊല്ലിയത്. 17ാം വാര്‍ഡായ ചെന്നിക്കരയിലെ സി പി എം അംഗം ലളിത സ്വന്തം നാമത്തില്‍ ദൃഢപ്രതിജ്ഞയാണ് ചൊല്ലിയത്. രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മുസ്ലിം ലീഗിന്‍റെ അംഗങ്ങളില്‍ ഒരാളൊഴികെ മറ്റെല്ലാവരും അല്ലാഹുവിന്‍റെ നാമത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്. സംവരണ വാര്‍ഡായ (28) തളങ്കര കെ കെ പുറത്ത് നിന്നും വിജയിച്ച ആര്‍ റീത്ത ദൈവനാമത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്.
മുതിര്‍ന്ന അംഗമായ സവിത ടീച്ചറാണ് മറ്റെല്ലാവര്‍ക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ജില്ലാ വ്യവസായ കേന്ദ്രം മാനേജറുടെ ചുമതല വഹിക്കുന്ന കെ സജിത്കുമാറാണ് സവിത ടീച്ചര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല, മുസ്ലിം ലീഗ് ജില്ലാ സെക്രടറി എ അബ്ദുര്‍ റഹ് മാന്‍, കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രടറി കരണ്‍താപ, മുന്‍ ചെയര്‍ പേഴ്സണ്‍ ബീഫാത്വിമ ഇബ്റാഹിം, ബി ജെ പി മുതിര്‍ന്ന നേതാവ് പി ഭാസ്കരന്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Kasaragod-Municipality, Members, Top-Headlines, Swearing in of members in the name of Lord Rama and Goddess of the Forest in Kasargod Municipality.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment