എസ് കെ എസ് എസ് എഫ് സംസ്ഥാന സര്‍ഗലയം കോഴിക്കോടിന് കിരീടം; ഡൊമിനന്റ് വിഭാഗത്തില്‍ കാസര്‍കോടിന് ഒന്നാം സ്ഥാനം
കോട്ടക്കല്‍: (https://ift.tt/36Acfge) സൈത്തൂണ്‍ ഇന്റര്‍നാഷണല്‍ ക്യാമ്പസില്‍ നടന്ന പതിമൂന്നാമത് എസ് കെ എസ് എസ് എഫ് സംസ്ഥാന സര്‍ഗലയത്തില്‍ 81 പോയിന്റുകളോടെ അള്‍ടിമേറ്റ് വിഭാഗത്തില്‍ കോഴിക്കോട് ജില്ല കിരീടമണിഞ്ഞു.
79 പോയിന്റുകളോടെ മലപ്പുറം വെസ്റ്റ് രണ്ടാം സ്ഥാനവും 76 പോയിന്റില്‍ മലപ്പുറം ഈസ്റ്റ് മൂന്നാം സ്ഥാനവും നേടി ഡൊമിനന്റ് വിഭാഗത്തില്‍ 30 പോയിന്റ് നേടി കാസര്‍കോട് ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. 29 പോയിന്റ് നേടി തൃശൂര്‍ രണ്ടാം സ്ഥാനവും 23 പോയിന്റ് നേടി നീലഗിരി ജില്ല (തമിഴ്‌നാട്) മൂന്നാം സ്ഥാനവും നേടി.
ജില്ലാതലമത്സരങ്ങളിലെ പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ സംസ്ഥാന സര്‍ഗലയ ത്തില്‍ വിവിധ ജില്ലകളെ അള്‍ട്ടിമേറ്റ്, ഡോമിനന്റ് വിഭാഗങ്ങളായി തിരിച്ചത്. ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി ആണ് ഇത്തവണ സംസ്ഥാന സര്‍ഗലയം സംഘടിപ്പിച്ചത്. ശാഖാ തല മുതല്‍ ഓണ്‍ലൈനായി നടന്ന മത്സരങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണ് സംസ്ഥാനതല മത്സരത്തില്‍ പങ്കാളിയായത്. മല്‍സരാര്‍ത്ഥികള്‍ക്ക് പുറമെ നിശ്ചിത പ്രേക്ഷകര്‍ക്ക് മാത്രമാണ് കലാമേളയില്‍ പ്രവേശനം നല്‍കിയത്. പൊതുജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ സംപ്രേഷണം ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാന സര്‍ഗലയം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
Keywords: Kottakkal, Malappuram, News, Kerala, Kasaragod, Kozhikode, SKSSF, SKSSF State Sargalayam; First place for Kasargod in Dominant category
Powered by Info News For You

Comments
Post a Comment