തിരുവനന്തപുരത്ത് ഓടോറിക്ഷ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: (www.kvartha.com 20.12.2020) തിരുവനന്തപുരം വെള്ളറടയില്‍ ഓടോറിക്ഷ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. പാറശാല കുറുങ്കുട്ടി സ്വദേശികളായ രാധാമണി (60), സുധ (47) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഓടോറിക്ഷ ഡ്രൈവര്‍ക്കും വണ്ടിയില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റു.

ഞായറാഴ്ച രാവിലെ 10.30 മണിയോടെ വെള്ളറട കുരിശുമലയിലായിരുന്നു അപകടം. വിവാഹസംബന്ധമായ ആവശ്യത്തിന് പോയ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

Thiruvananthapuram, News, Kerala, Accident, Death, Injured, 2 died and 2 men injured in auto-rickshaw accident

Keywords: Thiruvananthapuram, News, Kerala, Accident, Death, Injured, 2 died and 2 men injured in auto-rickshaw accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?