കാസർകോട്ടെ ഹോടെലുകളുടെ പ്രവർത്തന നിയന്ത്രണം നീക്കണമെന്ന് എ അബ്ദുർ റഹ് മാൻ
കാസർകോട്:(www.kasargodvartha.com 21.12.2020) നഗരങ്ങളിലെ ഹോടെലുകൾക്കും ഭക്ഷണ ശാലകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും രാത്രയുള്ള പ്രവർത്തന വിലക്ക് ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലൊന്നുമില്ലാത്ത നിയന്ത്രണങ്ങളാണ് കാസർകോട് നഗര ഹ്രദയത്തിലടക്കം ഇപ്പോഴും തുടരുന്നത്. രാത്രി നഗരത്തിലെത്തുന്ന യാത്രക്കാരും ലോഡ്ജുകളിലും മറ്റും താമസിക്കുന്ന സർക്കാർ ജോലിക്കാരടക്കമുള്ള തൊഴിലാളികളും രാത്രി ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.
Powered by Info News For You
ട്രെയിൻ സർവ്വീസുകളും അന്തർ സംസ്ഥാന ബസ് സർവ്വീസുകളും പുനരാരംഭിക്കുകയും ചെയ്തതോടെ നഗരങ്ങളിൽ രാത്രികാലങ്ങളിലും യാത്രക്കാരെത്തുന്നുണ്ട്. രാത്രി ഒൻപത് മണിക്ക് മുൻപേ ഹോടെലുകൾ അടക്കണമെന്ന് നിർദ്ദേശമുള്ളതിനാൽ അതിനും മണിക്കൂറുകൾക്ക് മുൻപ് തന്നെ ഭക്ഷണ വിതരണം നിർത്തിവെക്കേണ്ടി വരുന്നു.
ദേശീയ പാതയിലടക്കം പ്രവർത്തിച്ചു വന്നിരുന്ന തട്ട് കടകളിലെ പ്രധാന കച്ചവടം രാത്രി കാലങ്ങളിലാണ്. നൂറ് കണക്കിന് കുടുംബങ്ങളുടെ ഉപജീവന മാർഗ്ഗം കൂടിയാണ് ഇത്തരം ഭക്ഷണശാലകൾ. അവയൊന്നും പ്രവർത്തിക്കാനാവാത്തതിനാൽ കുടുംബങ്ങളും തൊഴിലാളികളും പട്ടിണിയിലാണ്.
കോവിഡിൻ്റെ പേരിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന പല പരിപാടികളിലും നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്നും നഗരങ്ങളിലെ ഹോടെലുകളുടെയും ഭക്ഷണ ശാലകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും കാര്യത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കുകയോ കൂടുതൽ സമയം പ്രവർത്തിക്കാൻ അനുമതി നൽകുകയോ ചെയ്യണമെന്നും അബ്ദുർ റഹ്‌മാൻ കൂട്ടിച്ചേർത്തു.
Keywords: Kasaragod, Kerala, News, Hotel, Time, Muslim-league, Secretary, Food, Employees, Lodge, Abdul rahman calls to lift contorl of resturant working times

Comments
Post a Comment